റിയാദ്: ലോക രാജ്യങ്ങൾക്കിടയിൽ ‘പാലങ്ങൾ’ നിർമിക്കാനാണ് ഗൾഫ് രാഷ്ട്രങ്ങൾ അവരുടെ ഭൗതിക വിഭവങ്ങൾ സംയുക്തമായി ഉപയോഗിക്കുന്നതെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ വ്യക്തമാക്കി. ബ്രിട്ടൻ കേംബ്രിജ് സർവകലാശാലയിലെ ഗൾഫ് റിസർച്ച് സെൻറർ സംഘടിപ്പിച്ച 13ാമത് ഗൾഫ് ഗവേഷണ യോഗത്തെ വിഡിയോ കോൺഫറൻസിങ്ങിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി.
ഗൾഫ് മേഖലയിലും ആഗോളതലത്തിലും എപ്പോഴും തങ്ങളുടെ പ്രധാന മുൻഗണന വികസനത്തിനും സമൃദ്ധിക്കുമുള്ള വഴിതുറക്കുക എന്നതാണെന്നും ഇത് നമ്മുടെ വിദേശ നയങ്ങളുടെ പ്രധാന ചാലകമായിരിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി എന്ന നിലയിൽ തന്റെ പ്രാഥമിക ദൗത്യവും ഇതായിരിക്കുമെന്നും അമീർ ഫൈസൽ കൂട്ടിച്ചേർത്തു.
സമാധാനപരമായ മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനും വ്യാപാര ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത പ്രാദേശിക സാഹചര്യം വിശദീകരിക്കുന്നതിനിടെ അദ്ദേഹം എടുത്തുപറഞ്ഞു. പൊതുവായ വെല്ലുവിളികളെ നേരിടാൻ ജി.സി.സി രാഷ്ട്രങ്ങൾ സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.