റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) ഓണം ആഘോഷിച്ചു. റിയാദ് എക്സിറ്റ് 18-ൽ ഇസ്തിറാഹയിൽ സംഘടിപ്പിച്ച ആഘോഷം ശ്രദ്ധേയമായി. ഓണസദ്യ വിളമ്പി. മാവേലിയായി എത്തിയ സുബൈർ കുമ്മിൾ ഏവർക്കും ഓണാശംസകൾ നേർന്നു. കലാകായിക മത്സരത്തിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
കലാപരിപാടികൾ ആഘോഷപരിപാടിയെ വർണാഭമാക്കി. സത്താർ മാവൂർ, ഷിജു കോട്ടാങ്ങൽ, കുഞ്ഞി മുഹമ്മദ്, അക്ഷയ സുധീർ, അഞ്ജലി സുധീർ, ആൻഡ്രിയ ജോൺസൺ തുടങ്ങിയവർ ഗാനം ആലപിച്ചു. മിമിക്രിയുമായി സണ്ണി കൂട്ടിക്കൽ വേദിയിലെത്തി. ഹിബ അബ്ദുസലാം അവതാരകയായിരുന്നു. സരയൂ കൃഷ്ണ നൃത്തം അവതരിപ്പിച്ചു.ഓണാഘോഷത്തിന്റെ ഭാഗമായി അനുപമ ശ്രീജിത്ത് ചിട്ടപ്പെടുത്തിയ കൈകൊട്ടികളി അരങ്ങേറി. നീത ഹരികൃഷ്ണൻ, അനുപമ ശ്രീജിത്ത്, ദിവ്യ പ്രശാന്ത്, കീർത്തി രാജൻ, പ്രജി രാജീവ്, ശിവത തുടങ്ങിവർ കൈകൊട്ടിക്കളി അവതരിപ്പിച്ചു. സാംസ്കാരിക സമ്മേളനം ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബ്ദുസലീം അർത്തിൽ അധ്യക്ഷത വഹിച്ചു. ജയൻ കൊടുങ്ങല്ലൂർ സംസാരിച്ചു.
കെ.പി. ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി സനൽ കുമാർ സ്വാഗതവും ഷാജഹാൻ അബൂബക്കർ നന്ദിയും പറഞ്ഞു. ഷാജി മഠത്തിൽ, ഷാൻ ഷാ, ഹുസൈൻ, രതീഷ് ബാബു, ഷാനവാസ്, നിഷാദ്, സാദിക് കാഞ്ഞിരപ്പള്ളി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.