നബിചര്യയുടെ പ്രാമാണികത ഊന്നിപ്പറഞ്ഞ് തനിമ ഹദീസ് സമ്മേളനം

റിയാദ്: ഹദീസിന്റെ പ്രാമാണികത, ഹദീസ് നിഷേധ പ്രവണത, ഹദീസ് ക്രോഡീകരണ ചരിത്രം എന്നിവ ചർച്ച ചെയ്ത് തനിമ റിയാദ് ഹദീസ് സമ്മേളനം സംഘടിപ്പിച്ചു. മുസ്ലിം സമൂഹത്തെ വിശ്വാസത്തില്‍ നിന്ന് വ്യതിചലിപ്പിക്കുക എന്ന ആഗോള പദ്ധതിയുടെ ഭാഗമായാണ് എതിരാളികള്‍ ഹദീസ് നിഷേധം പ്രചരിപ്പിക്കുന്നത്. ഇസ്ലാമിനെ പഴഞ്ചൻ മതമായും മുസ്ലിങ്ങളെ പ്രാകൃതരായും ചിത്രീകരിക്കാൻ ഇസ്ലാമിന്റെ ചരിത്രത്തെയും പ്രമാണങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന ഓറിയന്റലിസ്റ്റു വാദങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് വിഷയാവതാരകര്‍ ചൂണ്ടിക്കാട്ടി.


ഖുർആനിക തത്വങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും സ്വന്തം ജീവിതത്തിൽ ആവിഷ്കരിച്ച് അനുയായികളെ പഠിപ്പിക്കുകയും സംസ്കരിക്കുകയും നയിക്കുകയും ചെയ്ത അധ്യാപകനും ശിക്ഷകനും ഭരണാധികാരിയും ആയിരുന്നു പ്രവാചകൻ. ഖുര്‍ആനിക ആശയത്തിന്റെ ഏറ്റവും ആധികാരികവും പ്രാമാണികവുമായ വ്യാഖ്യാനവും വിശദീകരണവും ആണ് ഹദീസ്. ഹദീസുകളുടെ അഭാവത്തിൽ ഖുർആനിക തത്വങ്ങളുടെയും മാർഗ്ഗനിർദ്ദേശങ്ങളുടെയും യഥാർത്ഥ പൊരുളും ആശയവും ഗ്രഹിക്കാൻ കഴിയില്ല, ഇസ്ലാമിക ജീവിതം തന്നെ അസാധ്യമായി തീരുമെന്നും പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.

റഹ്മത്തെ ഇലാഹി നദ്‌വി (തനിമ), അബ്ദുള്ള അൽ ഹികമി (ആർ.ഐ.സി.സി), ആരിഫ് ബാഖവി (എസ്.ഐ.സി) എന്നിവര്‍ വ്യത്യസ്ത വിഷയങ്ങളെ അധികരിച്ച് സംസാരിച്ചു. തനിമ സോണൽ പ്രസിഡൻറ് സിദ്ദീഖ് ബിൻ ജമാൽ അധ്യക്ഷത വഹിച്ചു. തനിമ റമദാനില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ഹദീസ് വിജ്ഞാന മൽസര വിജയികൾക്കുള്ള സമ്മാനങ്ങൾ സമ്മേളനത്തില്‍ വിതരണം ചെയ്തു. പി.പി അബ്ദുൽ ലത്തീഫ് സമാപന പ്രഭാഷണo നിര്‍ഹിച്ചു. റഹ്മത്തുള്ള ചേളന്നൂർ സ്വാഗതം പറഞ്ഞു. സൽമാൻ ഖിറാഅത്ത് നടത്തി.

Tags:    
News Summary - Hadees conference in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.