മക്ക: ഹജ്ജ് കർമത്തിന് എത്തിയ മലപ്പുറം ജില്ല വനിത ലീഗ് പ്രസിഡൻറ് കെ.പി. ജൽസീമിയക്ക് മക്ക കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി. കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കുഞ്ഞുമോൻ കാക്കിയ അധ്യക്ഷത വഹിച്ചു. പ്രതികൂല സാഹചര്യത്തിലും ഹാജിമാരുടെ മനംനിറഞ്ഞ പ്രാർഥനയുടെ ഫലമായിട്ടാണ് കെ.എം.സി.സിക്ക് മിനയിൽ സേവനത്തിന് എത്താൻ കഴിഞ്ഞതെന്ന് അനുഭവത്തിലൂടെ നേർസാക്ഷിയാണ് താനെന്നും മിനയിൽ കെ.എം.സി.സിയുടെ സേവന പ്രവർത്തനം എന്താണെന്ന് വിശുദ്ധ കർമങ്ങൾ നടന്ന സ്ഥലങ്ങളിൽ കൺകുളിരേ കണ്ടുവെന്നും ജൽസീമിയ പറഞ്ഞു.
കെ.എം.സി.സിയുടെ പ്രവർത്തന ഫലം ഏറെ അനുഭവിച്ചത് ആൺതുണയില്ലാതെ എത്തിയ ഹജ്ജുമ്മമാരാണ്. വനിത വിങ് വളൻറിയർമാരുടെ പ്രവർത്തനവും തങ്ങൾക്ക് ഏറെ പ്രയോജനമായെന്നും അവർ പറഞ്ഞു. മുസ്തഫ മലയിൽ, ഷെമിന ബഷീർ, സെറീന ആസിഫ് എന്നിവർ സംസാരിച്ചു, വിവിധ ഏരിയാകമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും പങ്കെടുത്തു. ജനറൽ സെക്രട്ടറി മുജീബ് പൂക്കോട്ടൂർ സ്വാഗതവും മുസ്തഫ മഞ്ഞകുളം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.