മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റും സെ​ൻ​ട്ര​ൽ ഹ​ജ്ജ് ക​മ്മി​റ്റി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ സ​ഊ​ദ്​ ബി​ൻ മി​ശ്​​അ​ൽ

മ​ക്ക: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ്​ വി​ജ​യ​ക​ര​മെ​ന്ന്​ മ​ക്ക ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​റും സെ​ൻ​ട്ര​ൽ ഹ​ജ്ജ് ക​മ്മി​റ്റി ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നു​മാ​യ അ​മീ​ർ സ​ഊ​ദ്​ ബി​ൻ മി​ശ്​​അ​ൽ പ്ര​ഖ്യാ​പി​ച്ചു. സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​​ന്റെ പൂ​ർ​ണ പി​ന്തു​ണ​യാ​ണ്​ വി​ജ​യ​ത്തി​ന്​ നി​ദാ​നം. ഓ​രോ വ​കു​പ്പും ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കും ഹ​ജ്ജു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ടീം ​വ​ർ​ക്കി​നും പ​ങ്കാ​ളി​ത്ത പ്ര​യ​ത്ന​ങ്ങ​ൾ​ക്കും ന​ന്ദി​യു​ണ്ട്. എ​ല്ലാ ത​ല​ങ്ങ​ളി​ലും നേ​ടി​യ വി​ജ​യ​ങ്ങ​ൾ പു​ണ്യ​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ​ക്ക് കൂ​ടു​ത​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ഘ​ട്ട​ത്തി​ന്റെ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ ഹ​ജ്ജ്​ വി​ജ​യ പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ആ​സൂ​ത്ര​ണ​വും ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​ർ​ഥാ​ട​ക​ർ​ക്ക്​ ന​ൽ​കി​യ സേ​വ​ന​ങ്ങ​ൾ​ക്കും നി​ര​ന്ത​ര​മാ​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കും സ​ൽ​മാ​ൻ രാ​ജാ​വി​നും കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും അ​ഭി​ന​ന്ദ​ങ്ങ​ളും ന​ന്ദി​യും ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കും ഹ​ജ്ജ് സീ​സ​ണി​നാ​യി പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Hajj 2024 successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.