ഹജ്ജ് 2024 വിജയകരം
text_fieldsമക്ക: ഈ വർഷത്തെ ഹജ്ജ് വിജയകരമെന്ന് മക്ക ഡെപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ്ജ് കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ അമീർ സഊദ് ബിൻ മിശ്അൽ പ്രഖ്യാപിച്ചു. സൗദി ഭരണകൂടത്തിന്റെ പൂർണ പിന്തുണയാണ് വിജയത്തിന് നിദാനം. ഓരോ വകുപ്പും നൽകിയ സേവനങ്ങൾക്കും ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനങ്ങൾക്കും ടീം വർക്കിനും പങ്കാളിത്ത പ്രയത്നങ്ങൾക്കും നന്ദിയുണ്ട്. എല്ലാ തലങ്ങളിലും നേടിയ വിജയങ്ങൾ പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള പുതിയ ഘട്ടത്തിന്റെ തുടക്കം മാത്രമാണെന്നും ഡെപ്യൂട്ടി ഗവർണർ ഹജ്ജ് വിജയ പ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. അടുത്ത വർഷത്തെ ഹജ്ജിനുള്ള ക്രമീകരണങ്ങളും ആസൂത്രണവും ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടകർക്ക് നൽകിയ സേവനങ്ങൾക്കും നിരന്തരമായ മാർഗനിർദേശങ്ങൾക്കും തുടർനടപടികൾക്കും സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അഭിനന്ദങ്ങളും നന്ദിയും ഡെപ്യൂട്ടി ഗവർണർ അറിയിച്ചു. ഈ വർഷത്തെ മുഴുവൻ തീർഥാടകർക്കും ഹജ്ജ് സീസണിനായി പ്രവർത്തിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.