ത​നി​മ യാം​ബു സോ​ൺ സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് പ​ഠ​ന​ക്ലാ​സി​ലും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലും പ​ങ്കെ​ടു​ത്ത​വ​ർ

ത​നി​മ യാം​ബു സോ​ൺ ഹ​ജ്ജ് പ​ഠ​ന​ക്ലാ​സും യാ​ത്ര​യ​യ​പ്പ് യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു

യാം​ബു: യാം​ബു​വി​ൽ​നി​ന്നും ഈ ​വ​ർ​ഷം ഹ​ജ്ജി​ന് പോ​കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു വേ​ണ്ടി ത​നി​മ യാം​ബു സോ​ൺ ഹ​ജ്ജ് പ​ഠ​ന​ക്ലാ​സും യാ​ത്ര​യ​യ​പ്പ് യോ​ഗ​വും സം​ഘ​ടി​പ്പി​ച്ചു. ട​യോ​ട്ട​യി​ലെ ത​നി​മ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ത​നി​മ വെ​സ്റ്റേ​ൺ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി സ​ലിം വേ​ങ്ങ​ര ‘ഹ​ജ്ജ് പ്ര​സ​ന്റേ​ഷ​ൻ’ ന​ട​ത്തി. യാം​ബു സോ​ണ​ൽ പ്ര​സി​ഡ​ന്റ് അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​നി​മ​യു​ടെ കീ​ഴി​ൽ യാം​ബു​വി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ഹ​ജ്ജ് വ​ള​ന്റി​യ​ർ​മാ​രാ​യി പോ​കു​ന്ന​വ​ർ​ക്കും ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. റി​യാ​സ് തൃ​ശൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി.

സോ​ണ​ൽ സെ​ക്ര​ട്ട​റി അ​ബ്ബാ​സ് എ​ട​ക്ക​ര സ്വാ​ഗ​തം പ​റ​ഞ്ഞു. ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, ഇ​ല്യാ​സ് വേ​ങ്ങൂ​ർ എ​ന്നി​വ​ർ ഇ​സ്‌​ലാ​മി​ക ഗാ​ന​മാ​ല​പി​ച്ചു. ത​നി​മ യാം​ബു ‘ഹ​ജ്ജ് ഖാ​ഫി​ല’ കോ​ഓ​ഡി​നേ​റ്റ​ർ മു​ഹ​മ്മ​ദ് യാ​ഷി​ഖ്, മു​നീ​ർ കോ​ഴി​ക്കോ​ട്, സ​ഹ​ൽ മു​നീ​ർ, റാ​ഷി​ദ സ​ലിം, ഷ​ക്കീ​ല ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Hajj Class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.