ഹ​ജ്ജ്: ആ​ഭ്യ​ന്ത​ര ര​ജി​സ്‌​ട്രേ​ഷ​ൻ അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കും

റി​യാ​ദ്​: അ​ടു​ത്ത വ​ർ​ഷ​ത്തെ ഹ​ജ്ജി​ന് വേ​ണ്ടി​യു​ള്ള ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ അ​ടു​ത്ത​യാ​ഴ്​​ച (ഹി​ജ്‌​റ വ​ർ​ഷം സ​ഫ​ർ ഒ​ന്നി​ന്) ആ​രം​ഭി​ക്കാ​ൻ ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഇ​താ​ദ്യ​മാ​യാ​ണ് ഇ​ത്ര​നേ​ര​ത്തെ ഹ​ജ്ജ് ര​ജി​സ്‌​ട്രേ​ഷ​ൻ തു​ട​ങ്ങു​ന്ന​ത്. ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​രു​ടെ ഏ​കോ​പ​ന സ​മി​തി​യു​മാ​യും ബി​സി​ന​സ് സൊ​ല്യൂ​ഷ​ൻ പ്ലാ​റ്റ്ഫോം പ്ര​തി​നി​ധി​ക​ളു​മാ​യും മ​ന്ത്രാ​ല​യം ച​ർ​ച്ച ന​ട​ത്തി.

ആ​ഗ​സ്റ്റ് 28 (സ​ഫ​ർ ഒ​ന്ന്) മു​ത​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് ഈ ​വ​ർ​ഷം ഡി​സം​ബ​ർ 24നു​മു​മ്പ് ര​ണ്ട് ഗ​ഡു​ക്ക​ളാ​യി ഫീ​സ് അ​ട​ക്കാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തി 72 മ​ണി​ക്കൂ​റി​ന​കം ആ​ദ്യ ഗ​ഡു അ​ട​ക്ക​ണം. ഡി​സം​ബ​ർ 24നു​ശേ​ഷം ഫീ​സ​ട​ക്കു​ന്ന​വ​ർ ഒ​റ്റ​ത്ത​വ​ണ​യാ​യി ഫീ​സ് അ​ട​ക്ക​ണം. വ​രു​ന്ന സീ​സ​ണി​ൽ 'ഇ​ക്കോ​ണ​മി-2' എ​ന്നൊ​രു പാ​ക്കേ​ജ് കൂ​ടി ആ​രം​ഭി​ക്കാ​ൻ ഹ​ജ്ജ്-​ഉം​റ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹാ​ജി​മാ​ർ​ക്ക് മി​ന​ക്ക് പു​റ​ത്ത് താ​മ​സി​ക്കാ​ൻ കെ​ട്ടി​ട​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. ആ​ഭ്യ​ന്ത​ര തീ​ർ​ഥാ​ട​ക​ർ​ക്ക് ഇ​ല​ക്ട്രോ​ണി​ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന രീ​തി വ​രു​ന്ന സീ​സ​ണി​ൽ ഉ​ണ്ടാ​വു​ക​യി​ല്ല.

തീ​ർ​ഥാ​ട​ക​ർ​ക്ക് നേ​രി​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ് മ​ന്ത്രാ​ല​യം ഇ​ത്ത​വ​ണ ഏ​ർ​പ്പെ​ടു​ത്തു​ക. 65ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള ഹ​ജ്ജ് അ​പേ​ക്ഷ​ക​ർ​ക്ക് 25 ശ​ത​മാ​നം സീ​റ്റു​ക​ൾ നീ​ക്കി​വെ​ക്കാ​നും ഹ​ജ്ജ് മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Hajj: Domestic registration to begin next week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.