മക്ക: ഹജ്ജ് കർമങ്ങളുടെ മൂന്നാം ദിനത്തിൽ തീർഥാടകർ പിശാചിെൻറ സ്തൂപത്തിൽ കല്ലെറിയൽ ചടങ്ങിൽ. ജംറതുൽ അഖബയിൽ വൻസ ൗകര്യങ്ങൾ ഏർപെടുത്തിയതിനാൽ പ്രയാസരഹിതമായി ഹാജിമാർ പ്രതീകാത്മക കർമം പൂർത്തിയാക്കുകയാണ്. അപകടസാധ്യതയുള്ള മേ ഖലയായതിനാൽ വൻ സുരക്ഷ സന്നാഹമാണ് ഇവിടെ ഒരുക്കിയത്. വിവിധ സേനകളെ ഇവിടേക്കായി പ്രത്യേകം വിന്യസിച്ചിട്ടുണ്ട്. കാ മറാ നിരീക്ഷണവും ശക്തമാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ഇൗ സമുച്ചയത്തിന് മുകളിൽ ആശുപത്രിയും പ്രവർത്തിക്കുന്നുണ്ട്.
പിശാചിെൻറ സ്തൂപം സ്ഥിതി ചെയ്യുന്ന മലയിലേക്ക് പാലങ്ങൾ നിർമിച്ചാണ് സൗകര്യം ഏർപെടുത്തിയത്. വിവിധ പാലങ്ങളിലൂടെ കയറിവന്ന് കർമം പൂർത്തിയാക്കി നേരെ മറ്റ് വഴിയിലൂടെ മലയിറങ്ങാം. വന്ന വഴിയിലേക്ക് തിരിച്ചു നടക്കാൻ സേന അനുവദിക്കില്ല. കർശനമായ സുരക്ഷാനടപടികളാണ് ഇൗ മേഖലയിലെല്ലാം. അതുകൊണ്ട് തന്നെ എത്ര തിരക്ക് ഉണ്ടായാലും ഹാജിമാർക്ക് കർമം പൂർത്തിയാക്കി മലയിറങ്ങിപ്പോവാം. ഇൗ മേഖലയിൽ മുൻകാലങ്ങളിൽ ദുരന്തമുണ്ടായതിനെ തുടർന്നാണ് വിപുലവും ശാസ്ത്രീയവുമായ സംവിധാനങ്ങൾ ഒരുക്കിയത്.
ശനിയാഴ്ച അറഫ സംഗമം കഴിഞ്ഞ് വരുന്ന വഴിയിൽ മുസ്ദലിഫയിൽ നിന്ന് കല്ല് ശേഖരിച്ചാണ് ഹാജിമാർ ജംറയിൽ എത്തിയത്. ഇവിടെ പിശാചിെൻറ സ്തൂപത്തിൽ ആദ്യ ദിനത്തിലെ കല്ലേറ് കർമം പൂർത്തിയാക്കി ബലികർമച്ചടങ്ങിലേക്ക് നീങ്ങുകയാണ് തീർഥാടകർ. പിന്നെ പുരുഷൻമാർ തലമുണ്ഡനം ചെയ്യലും ഹറമിൽ പോയി ഉംറ നിർവഹിക്കലും നടത്തുന്നുണ്ട്. ഇൗ കർമങ്ങൾ പൂർത്തിയാക്കി ഇഹ്റാം മാറ്റി സാധാരണ വസ്ത്രം ധരിക്കും.
ഇനിയുള്ള കർമങ്ങൾ ഹാജിമാർക്ക് സൗകര്യം പോലെ നിർവഹിക്കാം. അതേ സമയം കല്ലേറുകർമങ്ങൾക്ക് ഒാരോ ഹജ്ജ് സംഘത്തിനും അധികൃതർ നിശ്ചിത സമയം അനുവദിച്ച് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.