അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ നാടുകടത്തും- ആഭ്യന്തര മന്ത്രാലയം

റിയാദ്: അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ പിടികൂടി നാടുകടത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പൊതുസുരക്ഷ വിഭാഗം വ്യക്തമാക്കി. ഇത്തരത്തില്‍ നാടു കടത്തപ്പെടുന്നവര്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയിലേക്ക് തിരിച്ചുവരുന്നതിന് വിലക്കും ഏര്‍പ്പെടുത്തും. ഹജ്ജി​​​െൻറ ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ മക്ക കവാടങ്ങളില്‍ പരിശോധന കര്‍ശനമാക്കി.

ഹജ്ജ് നിര്‍വഹിക്കാനുദ്ദേശിക്കുന്ന സ്വദേശികളും വിദേശികളും ഹജ്ജ്, ഉംറ മന്ത്രാലയത്തി​​​െൻറ അനുമതിയുള്ള ഏജന്‍സികള്‍ മുഖേന പെര്‍മിറ്റ് കരസ്ഥമാക്കണം. ഹജ്ജ് പെര്‍മിറ്റ് ഓണ്‍ലൈന്‍ വഴി നേടാവുന്നതാണ്​. 3,267 റിയാല്‍ മുതല്‍ 14,000 റിയാല്‍ വരെയുള്ള വിവിധ നിരക്കിലുള്ള അംഗീകൃത ഏജന്‍സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 194 ഏജന്‍സികള്‍ വഴി 2.4 ലക്ഷം ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം ഹജ്ജ് മന്ത്രാലയം അവസരം ഒരുക്കിയിട്ടുണ്ട്. പെര്‍മിറ്റില്ലാതെ ഹജ്ജിന് ശ്രമിക്കുന്നത് സൗദി താമസ നിയമമനുസരിച്ച് നിയമ ലംഘനമാണെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു. തീര്‍ഥാടകര്‍ക്ക് അവരുടെ അനുഷ്ഠാനങ്ങള്‍ സൗകര്യപൂര്‍വം സുരക്ഷിതമായി നിര്‍വഹിക്കാന്‍ സൗദി അധികൃതര്‍ ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ സ്വദേശികളും വിദേശികളും പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും മന്ത്രാലയത്തി​​​െൻറ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.