മദീന: ബ്രിട്ടനിൽ നിന്ന് സൈക്കിളിൽ ഹജ്ജിന് പുറപ്പെട്ട സംഘം മദീനയിൽ എത്തി. ആറാഴ്ച കൊണ്ട് 3,000 ലേറെ കിലോമീറ്റർ താണ്ടിയാണ് ഒമ്പതംഗ സംഘം കഴിഞ്ഞ ദിവസം പ്രവാചക നഗരിയിലണഞ്ഞത്. ഇസ്ലാമിെൻറ മാനവിക മുഖം ലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇൗ സാഹസിക യാത്രക്ക് പുറപ്പെട്ട സംഘത്തിെൻറ ലക്ഷ്യങ്ങളിൽ സിറിയൻ ദുരിതാശ്വാസത്തിനുള്ള ധനസമാഹരണവും പ്രധാനമാണ്. ഒരുദശലക്ഷം ബ്രിട്ടീഷ് പൗണ്ട് സമാഹരിക്കാനാകുമെന്നാണ് ‘ഹജ്ജ് റൈഡ്’ സംഘത്തിെൻറ പ്രതീക്ഷ. ഇതാദ്യമായാണ് ബ്രിട്ടനിൽ നിന്ന് സൈക്കിളിൽ സംഘമായി ഹജ്ജിനെത്തുന്നത്. ഇൗസ്റ്റ് ലണ്ടനിൽ നിന്ന് ജൂൈല 21 നാണ് യാത്ര പുറപ്പെട്ടത്. തുടർന്ന് ഫ്രാൻസ്, സ്വിറ്റ്സർലണ്ട്, ജർമനി, ആസ്ട്രിയ, ൈലഷൻസ്റ്റൈൻ, ഇറ്റലി, ഗ്രീസ്, ഇൗജിപ്ത് രാജ്യങ്ങൾ വഴിയാണ് സൗദിയിലെത്തിയത്.
കരമാർഗം സഞ്ചരിക്കാൻ കഴിയാത്തിടങ്ങളിൽ വിമാനത്തിലും കപ്പലിലും കയറി യാത്ര പൂർത്തിയാക്കി. സംഘത്തിലെ ആരും പ്രഫഷനൽ സൈക്കിളിസ്റ്റുകൾ അല്ല. യാത്ര ചെയ്ത് വന്ന രാജ്യങ്ങളിലെ സൈക്കിളിങ് ഗ്രൂപ്പുകളും മറ്റുസന്നദ്ധ, ആത്മീയ കൂട്ടായ്മകളും ഇവർക്ക് സ്വീകരണങ്ങൾ ഒരുക്കിയിരുന്നു.പ്രവാചക നഗരിയിൽ ഏതാനും ദിവസം തങ്ങിയശേഷം ഇവർ ജിദ്ദ വഴി ഹജ്ജിനായി മക്കയിലേക്ക് പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.