ജിദ്ദ: ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം വളണ്ടിയർമാർ മെഗാ പരിശീലന പരിപാടി ഒരുക്കി. ഈ വർഷത്തെ പ്രവർത്തനത്തിന് തയാറായ 550 മലയാളി വളണ്ടിയർമാർക്കാണ് ശറഫിയ്യ ഇംപല ഗാർഡനിൽ പരിശീലനം നൽകിയത്. മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ള 122 പ്രവർത്തകർക്ക് നേരത്തെ പരിശീലനം കഴിഞ്ഞിരുന്നു. ഹജ്ജ് വെൽഫെയർ ഫോറം ചെയർമാൻ ചെമ്പൻ അബ്ബാസ് അധ്യക്ഷത വഹിച്ചു. ശൈഖ് അബ്്ദുറഹ്്മാൻ യൂസുഫ് അൽ ഫദൽ ഉദ്്്ഘാടനം ചെയ്തു. സിജിയുടെ നേതൃത്വത്തിലായിരുന്നു പരിശീലന പരിപാടികൾ. മത്താർ ഖദീം ജാലിയാത്തി പ്രബോധകൻ ശൈഖ് ഉസാമ മുഹമ്മദ് ഉദ്ബോധന പ്രഭാഷണം നടത്തി. ഐ.പി.ഡബ്ല്യു.എഫ് പ്രതിനിധി സിറാജുദ്ദിൻ, ശരിഫ് കുഞ്ഞ്, ശംസുദ്ദീൻ പഴേത്, യഹ്യ നൂറാനി, റഷീദ് ഒഴൂർ, ഗഫൂർ തേഞ്ഞിപ്പലം, മുഹമ്മദലി കോട്ട എന്നിവർ സംസാരിച്ചു.
ക്യാപ്റ്റൻ അബ്്ദുൽ ഹമീദ് പന്തല്ലൂർ വളണ്ടിയർ നിർദ്ദേശം നൽകി. റഹീം ഒതുക്കുങ്ങൽ റിപ്പോർട്ടും അബ്്ദുറഹ്്മാൻ വണ്ടൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. എൻജിനീയർ എം.എം ഇർഷാദ്, അഫ്നാസ്, കെ. ടി അബൂബക്കർ എന്നിവർ വളണ്ടിയർ പരിശീലനത്തിന് നേതൃത്വം നൽകി. നാസർ ചാവക്കാട് മീനയുടെയും പരിസരത്തെയും കുറിച്ചുളള മാപ്പ് റീഡിങ്ങ് നടത്തി. അൻഷാദ് സ്വഗതവും ഷാനവാസ് വണ്ടൂർ നന്ദിയും പറഞ്ഞു. അമൽ അൻഷാദ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.