മക്ക: ഭൂഖണ്ഡങ്ങൾ കടന്നു വന്ന തീർഥാടകലക്ഷങ്ങളെ എല്ലാ വൈജാത്യങ്ങളും മായ്ച്ച് ഒരു സമൂഹമായി ഉൾകൊള്ളാൻ മിനായിലെ കൂടാരനഗരി ഒരുങ്ങി. മക്കയുടെ ചുറ്റുവട്ടങ്ങളിൽ താമസിക്കുന്ന ഹാജിമാർ ഒരു രാവു കൂടി പിന്നിടുന്നതോടെ മിനായിലേക്ക് പോവാനുള്ള തിരക്കിലാവും. ബുധനാഴ്ചയാണ് മിനായാത്രയെങ്കിലും തിരക്ക് ഒഴിവാക്കാൻ ചൊവ്വാഴ്ച രാത്രിയോടെ ഭൂരിഭാഗം ഹാജിമാരും തമ്പുനഗരിയിലേക്ക് പുറപ്പെടും. ഇന്ത്യൻ ഹാജിമാരുടെ മിനായാത്ര ബുധനാഴ്ച പ്രഭാതത്തിന് മുെമ്പ പൂർത്തിയാവുമെന്ന് ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു.
17 ലക്ഷത്തോളം വിദേശ ഹാജിമാർ മക്കയിലെത്തിക്കഴിഞ്ഞു. ഒാഗസ്റ്റ് 29 വരെ വിദേശാജിമാർ വന്നുകൊണ്ടിരിക്കും. രണ്ടര ലക്ഷത്തോളം വരുന്ന ആഭ്യന്തര തീർഥാടകർ അടുത്ത ദിവസങ്ങളിൽ പുണ്യഭൂമിയുടെ കവാടം കടന്നു വരും. 20 ലക്ഷത്തിലധികം പേർ ഇത്തവണ ഹജ്ജ് നിർവഹിക്കുമെന്നാണ് സൗദി അധികൃതരുടെ കണക്ക്.
മക്കയിൽ നിന്ന് അഞ്ചു കിലോമീറ്റർ അകലെ മിനായിൽ ഒരു ലക്ഷത്തിൽ പരം തമ്പുകളാണ് സജ്ജമാക്കിയത്. ആറ് കിലോമീറ്റർ ചുറ്റളവിലാണ് തമ്പ് നഗരി. അറ്റകുറ്റപ്പണികൾ ഏതാണ്ട് പൂർത്തിയായി. ശീതീകരിച്ച തമ്പുകളിൽ പരമാവധി കുറ്റമറ്റ സേവനം നൽകാൻ ഹജ്ജ് സേവന മേഖലയിലുള്ള കമ്പനികൾ ജാഗ്രതയിലാണ്. പരാതി വന്നാൽ കമ്പനികൾക്ക് ഹജ്ജ് മന്ത്രാലയത്തിെൻറ നടപടികൾ നേരിടേണ്ടി വരും. തീപിടിക്കാത്തതാണ് തമ്പുകൾ. ഭക്ഷണമുൾപെടെ ഹാജിമാർക്കാവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. അതത് രാജ്യങ്ങളുടെ ഹജ്ജ് മിഷൻ ഒാഫീസുകളും തമ്പ് നഗരിയിലുണ്ടാവും. കല്ലേറ് കർമം നിർവഹിക്കേണ്ട ജംറാത്തിന് അടുത്താണ് ഇന്ത്യൻ ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ. ഹജ്ജ് കർമങ്ങൾ തുടങ്ങാനായതോടെ രാജ്യത്തിെൻറ സുരക്ഷാ സംവിധാനങ്ങൾ മിനായിലേക്ക് കേന്ദ്രീകരിച്ചു തുടങ്ങി. രക്ഷാപ്രവർത്തനത്തിന് സിവിൽ ഡിഫൻസ് വിദഗ്ധ പരിശീലനം ലഭിച്ച 17000 പേരെയാണ് നിയോഗിച്ചത്. ഞായറാഴ്ച സിവിൽ ഡിഫൻസിെൻറ മോക്ഡ്രിൽ മിനായിൽ നടന്നു.
രാജ്യത്തെ 20^ൽ പരം സേനാ വിഭാഗങ്ങൾ ഹാജിമാരുടെ സേവനത്തിനും സുരക്ഷക്കുമായി നിയോഗിച്ചിട്ടുണ്ട്. 16 ഹെലികോപ്ടറുകൾ മുഴുസമയം ആകാശ നിരീക്ഷണത്തിനുണ്ട്്. ഒരു ലക്ഷത്തിൽ പരം സർക്കാർ ജീവനക്കാരാണ് ഹജ്ജ് നടപടികളുടെ വിജയത്തിന് വേണ്ടി രാപകൽ ഒരുപോലെ സേവനത്തിലുള്ളത്. എത്ര ഗുരുതരമായ രോഗാവസ്ഥയിലുള്ള ഹാജിമാരെയും അറഫാസംഗമത്തിൽ പെങ്കടുപ്പിക്കാൻ സൗദി ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ എല്ലാ സംവിധാനങ്ങളുമൊരുക്കിയതായി അധികൃതർ അറിയിച്ചു. കേരളത്തിൽ നിന്നുള്ള മുഴുവൻ ഹാജിമാരും മക്കയിലെത്തിക്കഴിഞ്ഞു. മക്കയിൽ തിരക്ക് വർധിച്ചതോടെ ഹാജിമാർ പരമാവധി താമസകേന്ദ്രങ്ങൾക്കടുത്ത് ആരാധന നിർവഹിക്കാൻ അധികൃതർ അഭ്യർഥിച്ചിട്ടുണ്ട്. കടുത്ത ചൂടാണ് മക്കയിൽ. ഹജ്ജ് ദിനങ്ങളിൽ 45 ഡിഗ്രി വരെ താപനില ഉയരുമെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.