മക്ക: ഇൗവർഷത്തെ ഹജ്ജിൽ പെങ്കടുക്കുന്ന ഏറ്റവും പ്രായംകൂടിയ തീർഥാടക എത്തി. ഇന്തോനേഷ്യയിൽ നിന്നുള്ള മറിയം മർഗാനി മുഹമ്മദ് എന്ന 104 വയസുകാരിയാണ് കഴിഞ്ഞദിവസം ജിദ്ദ വിമാനത്താവളത്തിൽ ഇറങ്ങിയത്. എയർേപാർട്ട് ഒാപറേഷൻസ് റൂം ഡയറക്ടർ അബ്ദുൽഖാലിക് അൽ സഹ്റാനിയുടെ നേതൃത്വത്തിൽ അവരെ സ്വീകരിച്ചു. ജിദ്ദയിലെ ഇന്തോനേഷ്യൻ കോൺസൽ മുഹമ്മദ് ശരീഫുദ്ദീൻ, ഇന്തോനേഷ്യൻ തീർഥാടക സംഘത്തലവൻ അർഷാദ് ഹാദിയ തുടങ്ങിയവരും സ്വീകരിക്കാെനത്തിയിരുന്നു. വിമാനത്താവളത്തിൽ വെച്ച് തന്നെ മറിയത്തിെൻറ ആരോഗ്യനില പരിശോധിച്ച് തൃപ്തികരമാണെന്ന് വിലയിരുത്തിയിരുന്നു. അവർക്കൊപ്പം സ്ഥിരമായി വൈദ്യസംഘം ഉണ്ടാകും. തീർഥാടനത്തിന് എത്താനായതിൽ അതിയായ സന്തോഷമുണ്ടെന്നും തന്നെ സ്വീകരിച്ചവേരാട് നന്ദിയുണ്ടെന്നും മറിയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.