??????? ??????????? ????? ???????????? ?????????? 2017^?? ?????? ??????? ?? ??????????? ?????? ???? ????????? ??? ??????? ?????? ?????????????

ഹാജിമാരുടെ മുഴുവൻ എമിഗ്രേഷൻ നടപടികളും അടുത്ത വർഷം മുതൽ ഇന്ത്യയിൽ -സി.ജി

ജിദ്ദ: അടുത്ത വർഷം മുതൽ ഇന്ത്യൻ ഹാജിമാരുടെ മുഴുവൻ എമിഗ്രേഷൻ നടപടികളും ഇന്ത്യയിലെ എംമ്പാർക്കേഷൻ പോയിൻറുകളിൽ തന്നെ  നടത്താനാവുമെന്നാണ്​ പ്രതീക്ഷയെന്ന്​ കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ പറഞ്ഞു. ഇതു സംബന്ധിച്ച്​ സൗദി ഹജ്ജ്​ മന്ത്രി ഡോ. മുഹമ്മദ്​ ബിന്ദൻ ഉറപ്പു നൽകിയതായും അദ്ദേഹം പറഞ്ഞു. ഇൗ വർഷം ക്വാലാലമ്പൂരിൽ പരീക്ഷിച്ച്​ വിജയിച്ച രീതി അടുത്ത വർഷം മുതൽ ഇന്ത്യക്കും അനുവദിക്കും. അതിനുള്ള നടപടികൾ ഇന്ത്യൻ ഹജ്ജ്​മിഷൻ തുടങ്ങിയതായും സി.ജി. അറിയിച്ചു. ഹജ്ജ്​ വളണ്ടിയർമാരെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ നിന്നുള്ള 1,70,000​ത്തോളം വരുന്ന ഹാജിമാർക്ക്​ ഇതി​​െൻറ ഗുണം ലഭിക്കും. കഴിഞ്ഞ വർഷം മുതൽ ഇ.വിസ സംവിധാനം  ഏർപെടുത്തിയത്​ ഹാജിമാരുടെ യാത്രാനടപടികൾ  എളുപ്പമാക്കിയതായി കോൺസൽ ജനറൽ പറഞ്ഞു. മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളും ഇ വിസ സിസ്​റ്റം നടപ്പിലാക്കിയിരുന്നു. സൗദി അധികൃതർക്ക്​ ഇന്ത്യയുടെ ഡിജിറ്റൽവത്​കരണ നടപടികളിൽ വലിയ മതിപ്പു​ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹജ്ജ്​ സീസണിൽ ജിദ്ദ വിമാനത്താവളത്തിൽ ഹാജിമാർക്ക്​ എമിഗ്രേഷൻ നടപടികൾക്കായി കാത്തുകെട്ടിക്കിടക്കുന്ന ദുരിതം ഒഴിവാക്കാൻ സഹായിക്കുന്നതാണ്​  നടപടി. ലോകത്തി​​െൻറ വിവിധ ഭാഗങ്ങളിൽ നിന്ന്​ ഒരേ സമയം ഹാജിമാർ വന്നിറങ്ങു​േമ്പാഴുണ്ടാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാനും മികച്ച സേവനം ഉറപ്പു വരുത്താനും അത്യാധുനിക സാ​േങ്കതിക വിദ്യകൾ ഉപയോഗപ്പെടുത്തുകയാണ്​ സൗദി അധികൃതർ.

ഹജ്ജ്​ വളണ്ടിയർമാർക്ക്​ കോൺസുലേറ്റിൽ സ്​നേഹാദരം
ജിദ്ദ: ഹജ്ജ്​ സേവനത്തി​ൽ സജീവമായി പ്രവർത്തിച്ച സന്നദ്ധസംഘടനകൾക്കും വളണ്ടിയർമാർക്കും ഇന്ത്യൻകോൺസുലേറ്റിൽ  സ്​നേഹാദരം സംഘടിപ്പിച്ചു. ഇന്ത്യന്‍ പിൽഗ്രിംസ് വെൽഫെയര്‍ ഫോറവും കോൺസുലേറ്റും ചേർന്നാണ്​ പരിപാടി ഒരുക്കിയത്​. ഹജ്ജ്​ റിപ്പോർട്ട്​ ചെയ്​ത മാധ്യമപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. കോൺസൽ ജനറൽ മുഹമ്മദ്​ നൂർ റഹ്​മാൻ ശൈഖ്​ ഹജ്ജ്​ സേവനപ്രവർത്തനത്തിൽ ഏർപെട്ട മുഴുവൻ സംഘടനകളെയും വളണ്ടിയർമാരെയും പ്രശംസിച്ചു. മാതൃകാപരമായ പ്രവർത്തനമാണ്​ ഒാരോരുത്തരും കാഴ്​ച വെച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. ഹജ്ജ്​ മിഷ​​െൻറ പ്രവർത്തനങ്ങൾക്ക്​ മികച്ച അഭിപ്രായമാണ്​  ഇന്ത്യയിൽ നിന്ന്​ ലഭിച്ചത്​ എന്ന്​ അദ്ദേഹം പറഞ്ഞു. കോൺസൽമാർക്കും ഉദ്യോഗസ്​ഥർക്കും ജീവനക്കാർക്കും അദ്ദേഹം നന്ദി പറഞ്ഞു. 

ഹജ്ജ്​ കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം  ആമുഖപ്രഭാഷണം നടത്തി. കെ.എം.സി.സി ദേശീയ ഹജജ് കമ്മിറ്റി കണ്‍വീനര്‍ ജമാല്‍ വട്ടപൊയില്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രതിനിധി ഫയാസ് അഹമ്മദ്, ജിദ്ദ ഹജജ് വെല്‍ഫെയര്‍ ഫോറം ചെയര്‍മാന്‍ അബ്ബാസ് ചെമ്പന്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ സ​െൻറര്‍ പ്രസിഡൻറ്​ കെ.ടി.എ മുനീര്‍, വിഖായ പ്രതിനിധി സവാദ്, ആര്‍.എസ്.സി പ്രതിനിധി നൗഫല്‍ മുഹമ്മദ്, തെലുങ്കാന എന്‍.ആര്‍ ഫോറം പ്രതിനിധി മുഹമ്മദ് ജബ്ബാര്‍, ഹജ്ജ്​ മുതവിഫ് വലീദ് അസീസുറത്ഥാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

 കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ്​, പത്​നി ഡോ. നസ്​നീം റഹ്​മാൻ, ഹജജ് കോണ്‍സല്‍ മുഹമ്മദ് ഷാഹിദ് ആലം എന്നിവർ ഹജ്ജ്​ വളണ്ടിയര്‍മാര്‍ക്കും   മാധ്യമ പ്രവര്‍ത്തകര്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കോണ്‍സുലേറ്റ് ഉദ്യോഗസ്​ഥരായ നദീം, ബോബി മാന്നാത്ത്​,  അയ്യൂബ് ഹക്കീം, എം.എസ്​ ശൈഖ്​ സുലൈമാൻ തുടങ്ങിയവര്‍ പരിപാടിക്ക്​ നേതൃത്വം നൽകി. കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പിൽഗ്രിംസ് വെല്‍ഫെയര്‍ ഫോറം പ്രസിഡൻറ്​ മുഹമ്മദ് അസീസ് കിദ്വായ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.