മക്ക: ഇന്ത്യൻ ഹാജിമാർ 12 മണിക്ക് മുമ്പ് തന്നെ അറഫയിൽ എത്തി. പകുതിയിലധികവും ഹാജിമാർ മാശാഇർ മെട്രോയിലാണ് അറഫയിൽ ഇറങ്ങിയത്. മിനയിലെ തമ്പിൽ നിന്ന് കാൽനടയായി മെട്രോ സ്റ്റേഷനിൽ എത്തി അവിടെ നിന്നും അറഫയിലേക്കുള്ള പത്തു മിനുട്ട് യാത്ര ആയാസകരമായിരുന്നു ഹാജിമാർക്ക്. പല ഹാജിമാരും വഴി തെറ്റി പല തമ്പുകളിലായെത്തി. സന്നദ്ധ സേവകരുടെ ഇടപെടൽ ഹാജിമാരെ അവരുടെ മക്തബുകളിൽ എത്തിക്കാൻ സഹായിച്ചു.
അറഫാ പ്രഭാഷണം കേൾക്കാൻ നമീറ മസ്ജിദ് ഭാഗത്തേക്കും, ജബലുറഹ്മയുടെ മുകളിലെത്താനും ചില ഇന്ത്യൻ ഹാജിമാർ പോയി. അധിക ഹാജിമാരും അവരവരുടെ തമ്പുകളിൽ തന്നെ പ്രാർഥനയിൽ കഴിച്ചുകൂട്ടി. ഉച്ചയോടെ കനത്ത ചൂട് പ്രതിരോധിക്കാൻ കൂളർ സവിധാനത്തിനുമായില്ല.
മുത്തവിഫ് നൽകിയ ഭക്ഷണവും ഹാജിമാർക്കുള്ള രാജാവിെൻറ ഭക്ഷണവും, സന്നദ്ധ സേവകരും, കമ്പനികളും നൽകിയ വെള്ളവും മോരും ജ്യൂസുമെല്ലാം ഹാജിമാർക്ക് അനുഗ്രഹമായി. സൂര്യസ്തയം അടുത്തതോടെ ഹാജിമാർ കൂട്ടമായും ഒറ്റക്കും ടെൻറുകളിലും പുറത്തുമായി പ്രാർഥനയിൽ അലിഞ്ഞു.
ബസും മെട്രോയും ഒഴിവാക്കി പല ഹാജിമാരും മുസ്ദലിഫയിലേക്ക് കാൽനടയായി പോയി. പത്തുമണിയോടെ പകുതിയിലധികം ഹാജിമാർ മുസ്ദലിഫയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.