അറഫയിലെ ശ്രേഷ്​ഠ മലയാളം, ആര്യവേപ്പ്​, ജബലുറഹ്​മ

അറഫ: നേരം പുലരാൻ ഇനിയുമേറെ ദൂരമുണ്ടായിരുന്നു. അറഫ നഗരം നിയോൺ ബൾബുകളുടെ സ്വർണപ്രഭയും ​​ൈഹമാസ്​റ്റ്​ വിളക്കുകളുടെ വെള്ളിവെളിച്ചവും ചേർന്ന്​ അതിസൗന്ദര്യം തുളുമ്പി നിൽക്കുന്നു. ആര്യവേപ്പ്​ മരങ്ങൾ നിറഞ്ഞ രാജപാതകൾ. പുലർകാലമായതിനാൽ നേരിയ ചൂടേ കാറ്റിനുള്ളൂ. എല്ലാ വഴികളും നമീറാപള്ളിയിലേക്കെന്നപോലെ സാർഥവാഹക സംഘങ്ങൾ ഇടതടവില്ലാതെ ഒഴുകിവരുന്നു. പള്ളിക്ക്​ സമീപ​മെത്തുന്ന മലയാളി തീർഥാടകകൂട്ടങ്ങൾ അക്ഷരാർഥത്തിൽ ഞെട്ടി. സന്തോഷത്തി​​െൻറ ഞെട്ടലായിരുന്നു അത്​. വലിയ ​േബാർഡിൽ  ശ്രേഷ്​ഠമലയാളത്തിൽ നമീറാ പള്ളിയുടെ പേര്​ കുറിച്ചുവെച്ചിരിക്കുന്നു. വിവിധ ലോക ഭാഷകളിൽ  പള്ളിയുടെ ​േപര്​ എഴുതിയ ബോർഡിൽ മൂന്നാമതായാണ്​ വലിയ അക്ഷരത്തിൽ മലയാളം തിളങ്ങിനിൽക്കുന്നത്​. അറഫയിൽ മറ്റ്​ പല സർക്കാർ ബോർഡുകളിലുമുണ്ട്​ ​ മലയാള അക്ഷരങ്ങളുടെ സാന്നിധ്യം.

ആര്യവേപ്പി​​െൻറ സമൃദ്ധിയും കൗതുകകരമാണിവിടെ. അറഫയിൽ പകൽ എത്രമാത്രം ചുട്ടുപഴുക്കാറുണ്ട്​ എന്നതി​​െൻറ തെളിവാണ്​ ആയുർവേദം സർവരോഗസംഹാരിയായി വിശേഷിപ്പിച്ച ഇൗ മരത്തി​​െൻറ  ഇടതൂർന്ന വളർച്ച. നമീറ പള്ളി സുബ്​ഹിക്ക്​ മുന്നേ നിറഞ്ഞു കവിഞ്ഞിരുന്നു. മൂന്നര ലക്ഷത്തോളം പേർക്ക്​ നമസ്​കരിക്കാൻ സൗകര്യമുള്ള ഇൗ പള്ളിയാണ്​ അറഫാദിനത്തി​​െൻറ കേന്ദ്രബിന്ദു. അൽപമകലെ ചരിത്രത്തി​​െൻറ ആഢംബരങ്ങളൊന്നുമില്ലാതെ ജബലുറഹ്​മ. വലിയ പർവതമല്ലെങ്കിലും വിശ്വാസികളുടെ മനസ്സിൽ വലിയ വികാരമുണർത്തുന്ന കുന്ന്​. പ്രവാചകൻ മുഹമ്മദി​​​െൻറ വിടവാങ്ങൽ ​​​​​പ്രസംഗം ഇൗ ചെറുമലഞ്ചെരിവിലായിരുന്നല്ലോ. അറഫാ ദിനത്തിൽ നബി ​ പ്രാർഥനയിൽ മുഴുകിയതുമിവിടെ.

മനുഷ്യാവകാശങ്ങളുടെ വിളംബരം കൂടിയായിരുന്നു ആ പ്രഭാഷണം. അതി​​െൻറ ഒാർമയിൽ പതിനാല്​ നൂറ്റാണ്ടുകൾക്കിപ്പുറവും നമീറ പള്ളിയിൽ  അറഫാ പ്രഭാഷണം നടക്കുന്നു. ഏതായാലും പുലരും മു​െമ്പ ജബലുറഹ്​മയും തീർഥാടകർ കൈയടക്കിയിരിക്കുന്നു. നേരം വെളുത്തപ്പോൾ ജബലുറഹ്​മക്ക്​ തൂവെള്ള നിറം. കൂടുതൽ പുണ്യം കിട്ടുമെന്ന്​ കരുതി മല കീഴടക്കിയവർ തീ​വെയിലിലും വാടാതെ നിന്ന്​ പ്രാർഥിക്കുന്നു. ആയുസ്സി​​െൻറ അഭിലാഷം സാക്ഷാത്​കരിക്കുന്നവരുടെ ആനന്ദക്കണ്ണീരാണവിടെ വീഴുന്നത്​.

പകൽ തെളിഞ്ഞപ്പോൾ നമീറാപള്ളിക്ക്​ സമീപത്തെ വേപ്പിൻകാട്​ ഹാജിമാർ  താവളമാക്കിയിരിക്കുന്നു. പൊളളുന്ന വെയിൽ വരുംമുന്നെയുള്ള മുൻകരുതൽ. വിവിധ രാജ്യക്കാർക്ക്​ താൽകാലികതമ്പുകൾ അറഫയുടെ വിവിധ ഭാഗങ്ങളിലുണ്ട്​. അതൊന്നും പക്ഷെ മതിയാവില്ല. കിങ്​  ഫൈസൽ പാലത്തിന്​ സമീപം മെട്രോ സ്​റ്റേഷനടുത്താണ്​ മലയാളികൾ ഉൾപെടെ ഇന്ത്യൻ ഹാജിമാർ നിലയുറപ്പിച്ചത്​.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.