അറഫ: വിശ്വാസ,ചിന്ത,രാഷ്ട്രീയപരമായ സുരക്ഷ ഇസ്ലാമിക ശരീഅത്തിെൻറ താല്‍പര്യമാണെന്ന് ഹജ്ജിെൻറ സുപ്രധാന ചടങ്ങായ അറഫ പ്രസംഗത്തില്‍ ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്രി. തീവ്രവാദത്തിനും വിഭാഗീയതക്കും ഛിദ്രതക്കും ഇസ്ലാമില്‍ സ്ഥാനമില്ല . മക്ക, മദീന പുണ്യനഗരങ്ങളുടെ സുരക്ഷ പോലെ സുപ്രധാനമാണ് മസ്ജിദുല്‍ അഖ്സയുടെ സുരക്ഷയും. ഫലസ്തീനികളുടെ അവകാശ സംരക്ഷണത്തിന് മുസ്ലിംലോകം പരിശ്രമിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശരീഅത്തിെൻറ ഗുണഗണങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടാണ് സൗദി ഉന്നത പണ്ഡിത സഭാംഗവും റോയല്‍ കോര്‍ട്ട് മേധാവിയുമായ ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്രി അറഫ പ്രസംഗം ആരംഭിച്ചത്. പണ്ഡിതന്മാര്‍ ഖുര്‍ആനിന് അനുസരിച്ച് സമൂഹത്തെ വാര്‍ത്തെടുക്കണം. വിദ്യാഭ്യാസ ശിക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും മാതാപിതാക്കളും തങ്ങളുടെ ബാധ്യത നിറവേറ്റേണ്ടേതുണ്ട്.
മാധ്യമ രംഗത്തുള്ളവര്‍ നന്മയും ഉത്തമഗുണങ്ങളും പ്രചരിപ്പിക്കാനാണ് പരിശ്രമിക്കേണ്ടത്. സമൂഹത്തിലെ സമ്പന്നര്‍ തങ്ങളുടെ സമ്പത്ത് മനുഷ്യന് ഉപകാരപ്രദമായ മേഖലയില്‍ വിനിയോഗിക്കണം. പവിത്ര പ്രദേശങ്ങളുടെ സുരക്ഷക്ക് ആഹ്വാനം ചെയ്യുന്ന ഖുര്‍ആന്‍ മക്കയില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. അതിനാല്‍ തന്നെ രാഷ്്ട്രീയ താല്‍പര്യങ്ങള്‍ക്കോ വിഭാഗീയ ചിന്തകള്‍ക്കോ ഹജ്ജില്‍ സ്ഥാനമില്ല. അന്ധകാര യുഗത്തിലെ അനിസ്ലാമിക ചിഹ്നങ്ങളെ നിര്‍മാര്‍ജനം ചെയ്യുന്ന പ്രഖ്യാപനം കൂടിയായിരുന്നു പ്രവാചകെൻറ അറഫ പ്രസംഗമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.അല്ലാഹു ഏറ്റവും കൂടുതല്‍ ജനങ്ങളെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന അറഫ ദിനത്തിെൻറ പ്രാധാന്യവും ശ്രേഷ്ഠതയും അറിഞ്ഞ് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ സമയം ചെലവഴിക്കാന്‍ ശൈഖ് സഅദ് ഹാജിമാരെ ഉണര്‍ത്തി. സ്വന്തത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം തങ്ങള്‍ക്ക് ഉപകാരം ചെയ്തവരെയും ഹാജിമാര്‍ പ്രാര്‍ഥനയില്‍ ഓര്‍ക്കണം. സൗദി ഭരണകൂടം തീര്‍ഥാടകര്‍ക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളും ഇതിെൻറ ഭാഗമാണെന്നതിനാല്‍ ഭരണാധികാരികളെക്കൂടി പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
സല്‍മാന്‍ രാജാവിന്‍െറ പ്രത്യേക നിര്‍ദേപ്രകാരമാണ് ശൈഖ് സഅദ് ബിന്‍ നാസിര്‍ അശ്ശസ്രി ഈ വര്‍ഷം അറഫ പ്രസംഗം നിര്‍വഹിച്ചത്. മക്ക മേഖല ഗവര്‍ണറും സൗദി ഹജ്ജ് സെന്‍ട്രല്‍ കമ്മിറ്റി മേധാവിയുമായ അമീര്‍ ഖാലിദ് അല്‍ഫൈസലും സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആല്‍ശൈഖും മറ്റു പ്രമുഖരും അറഫ അതിര്‍ത്തിയിലെ നമിറ പള്ളിയില്‍ തീര്‍ഥാടകരുടെ മൂന്‍നിരയിലുണ്ടായിരുന്നു. 1,10,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള നമിറ പള്ളിയും 8,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പരിസരപ്രദേശവും നിറഞ്ഞ് കവിഞ്ഞതിനാല്‍ തീര്‍ഥാടകരില്‍ ഭൂരിഭാഗവും പള്ളിക്ക് പുറത്താണ് അറഫാ ദിനം ചെലവഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.