???????? ????????????? ????????????????? ?????????????????????????????????? ????????????? ????????

തമ്പുകളിൽ  വിരഹത്തി​െൻറ നോവ്​

മിന: ഹജ്ജി​​െൻറ പ്രധാന കർമഭൂമിയായ അറഫയിൽ നിന്ന്​ തീർഥാടക ലക്ഷങ്ങൾ മടങ്ങിയത്​ ഏറെ ചാരിതാർഥ്യത്തോടെയായിരുന്നു. മുസ്​ദലിഫയിലെ തെരുവിൽ അന്തിയുറങ്ങി വെള്ളിയാഴ്​ച പുലരിയിൽ മിനായിലെത്തി തമ്പുകളിൽ താമസം പുനഃരാരംഭിച്ചതോടെ സാഹോദര്യത്തി​​െൻറ ഇഴയടുപ്പം കൂടി. ഇനി വിശുദ്ധതാഴ്​വരകളോടും മക്കയോടും വിടപറയുന്നതി​​െൻറ വിരഹത്തിലാണ്​ തീർഥാടകർ. ത്യാഗവും സഹനവും ഏറെയുണ്ടായിരുന്നെങ്കിലും ജീവിതത്തിലെ ഏറ്റവും വലിയ അഭിലാഷം സാക്ഷാത്​കരിച്ചതി​​െൻറ സായൂജ്യമാണ്​ വിശ്വാസികൾക്ക്​.

മിനായിലെ തമ്പുകളിൽ വിരഹത്തി​​െൻറ വിതുമ്പലും അടക്കംപറഞ്ഞുള്ള പ്രാർഥനകളുമാണ്​ അവസാന നിമിഷങ്ങളിൽ. പുതിയ മനുഷ്യനായി ജീവിക്കാനുള്ള ചിന്തകളുമായാണ്​ തീർഥാടകർ കർമങ്ങളോട്​ വിട പറയുന്നത്​.   മിനായിലെ ജീവിതമാണ്​ ഹജ്ജി​​െൻറ ഒാർമകളിൽ നിറഞ്ഞു നിൽക്കുക. അഞ്ചു ദിവസത്തോളം കൂടാരങ്ങളിൽ പ്രാർഥിച്ചും വിശ്രമിച്ചും  വിട പറയു​​േമ്പാൾ ഇൗ താഴ്​വാരം സമ്മാനിച്ച ഹൃദ്യമായ നിമിഷങ്ങൾ ഒാർമകളിൽ സൂക്ഷിക്കുകയാണ്​ തീർഥാടകൻ. പൊള്ളുന്ന പകലുകളായിരുന്നെങ്കിലും രാവുകൾക്കും പുലരികൾക്കും മധുരമേറെയായിരുന്നു ഇവിടെ. കുലീനമായ സൗഹൃദങ്ങളുടെ പറുദീസയായിരുന്നു പലർക്കുമീ കൂടാര നഗരം. 

അതിർത്തികളില്ലാത്ത സ്​നേഹവും സഹകരണവും ഹൃദയമറിഞ്ഞുള്ള പെരുമാറ്റവും മാത്രം സമ്മാനിച്ച ദിവസങ്ങൾ. നല്ല മനുഷ്യനാവുക എന്നതാണ്​ മറ്റെന്തിനേക്കാളുമുപരിയെന്ന തിരിച്ചറിവോടെയാണ്​ അവർ മിനായോട്​ വിടപറയുന്നത്​. രോഗങ്ങളും അവശതകളും ഏറെയുള്ളവരെ കൂട്ടത്തിൽ കാണാമായിരുന്നു. അവരെ സഹായിക്കാനും ചികിൽസിക്കാനും മത്​സരിച്ചോടുന്ന സന്നദ്ധ പ്രവർത്തകരെ തീർഥാടകർ  ഒരിക്കലും മറക്കില്ല. ഹാജിമാർ മക്കയിൽ വന്നിറങ്ങിയ ദിനം മുതൽ ഒാരോ സന്നദ്ധ പ്രവർത്തകനും ഒാട്ടത്തലാണ്​. ത​​െൻറ സേവനക്കൈകൾ സ്​നേഹത്തോടെ തീർഥാക​െന പുണരാനുള്ള തിടുക്കവുമായി. അക്കൂട്ടത്തിൽ മലയാളികളെ പ്രത്യേകം കാണാമായിരുന്നു.

Tags:    
News Summary - hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.