മക്ക: ഹജ്ജ് മന്ത്രാലയം സംഘടിപ്പിച്ച ദേശീയ ദിനാഘോഷ പരിപാടി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻ ത്വാഹിർ ബിന്ദൻ ഉദ്ഘാടനം ചെയ്തു. മക്ക ജിദ്ദ എക്സ്പ്രസ് റോഡിലെ ഹജ്ജ് യാത്ര നിരീക്ഷണ കേന്ദ്ര ആസ്ഥാനത്താണ് മുത്വവഫ് സ്ഥാപനങ്ങൾ, യുനൈറ്റഡ് സംസം ഒാഫീസ് എന്നിവയുമായി ചേർന്ന് ദേശീയ ദിന പരിപാടി സംഘടിപ്പിച്ചത്. ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥർ, മുത്വവഫ് ഭരണസമിതി അധ്യക്ഷന്മാർ, ഹജ്ജ് ട്രാൻസ്പോർേട്ടഷൻ മേധാവി തുടങ്ങി നിരവധി പേർ പരിപാടിയിൽ പെങ്കടുത്തു. സുരക്ഷയും സമാധാനവും സ്ഥിരതയും വികസനവും ക്ഷേമ െഎശ്വര്യവും കൊണ്ട് അനുഗൃഹീതമായ രാജ്യത്തിെൻറ ദേശീയ ദിനാഘോഷമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്ന് ഹജ്ജ് മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻ ത്വാഹിർ ബിന്ദൻ പറഞ്ഞു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഹാജിമാർ സുഗമമായും സമാധാനത്തോടെയും ഹജ്ജ് നിർവഹിച്ചു തിരിച്ചു പോയ്കൊണ്ടിരിക്കയാണ്. ഉംറ തീർഥാടകരുടെ വരവ് തുടങ്ങിയിരിക്കുന്നു. ഹജ്ജ്, ഉംറ തീർഥാടകരുടെ സേവനത്തിന് ഭരണകൂടം വലിയ പ്രാധാന്യവും പരിഗണനയുമാണ് നൽകിവരുന്നത്. മൂന്ന് വർഷത്തിനിടയിൽ മക്കയിലും മദീനയിലും വൻകിട പദ്ധതികളാണ് നടപ്പിലാക്കിയത്. ഇത് ഇരു പട്ടണങ്ങളുടെയും മുഖഛായ മാറ്റുകയുണ്ടായെന്നും തീർഥാടകർക്ക് യാതൊരു പ്രയാസവുമുണ്ടാകാതെയാണ് ഇവ നടപ്പിലാക്കിയതെന്നും ഹജ്ജ് മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.