ജിദ്ദ: ത്വാഇഫിലെ പുതിയ വിമാനത്താവളത്തിൽ അടുത്ത വർഷം മുതൽ ഹജ്ജ്, ഉംറ തീർഥാടകരെ സ്വീകരിക്കുമെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മേധാവി ക്യാപ്റ്റൻ അബ്ദുൽ ഹകീം അൽതമീമി. ഹജ്ജ്, ഉംറ തീർഥാകടരുമായെത്തുന്ന വിമാന സർവീസുകളിൽ ചിലതിനെ ത്വാഇഫിൽ ആയിരിക്കും സ്വീകരിക്കുക. ഇതിന് ആവശ്യമായ സൗകര്യങ്ങേളാടെയാണ് ടെർമിനലുകൾ വികസിപ്പിക്കുന്നത്. ഹജ്ജ്, ഉംറ ടെർമിനലിൽ വർഷത്തിൽ 15 ലക്ഷം തീർഥാടകരെ കൈകാര്യം ചെയ്യാനാവുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
മക്കയിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് പുതിയ ത്വാഇഫ് വിമാനത്താവളം. വിഷൻ 2030 ലക്ഷ്യമിട്ട് സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെയാണ് സിവിൽ ഏവിയേഷൻ നിർമാണപ്രവർത്തനം നടത്തുന്നത്. 2020 ൽ നിർമാണം പൂർണമാകുേമ്പാൾ പ്രതിവർഷം 50 ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയും. സ്വദേശികൾക്കും വിദേശികൾക്കും തീർഥാടകർക്കും നൽകുന്ന സേവനങ്ങൾ മികച്ചതാക്കാനും ദേശീയ സാമ്പത്തിക പുരോഗതിക്കും സഹായകമാകുന്നതാണ് ത്വാഇഫിലെ പുതിയ വിമാനത്താവള പദ്ധതി. എ 380 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങാനും സൗകര്യമുണ്ടാകും. ടെർമിനലിന് അകത്തും പുറത്തും സ്വകാര്യമേഖലക്ക് നിക്ഷേപത്തിന് സൗകര്യമൊരുക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.