Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​, ഉംറ...

ഹജ്ജ്​, ഉംറ തീർഥാടകർക്ക്​ അടുത്തവർഷം മുതൽ ത്വാഇഫ്​ വിമാനത്താവളത്തിലും ഇറങ്ങാം 

text_fields
bookmark_border

ജിദ്ദ: ത്വാഇഫിലെ പുതിയ വിമാനത്താവളത്തിൽ അടുത്ത വർഷം മുതൽ ഹജ്ജ്​, ഉംറ തീർഥാടകരെ സ്വീകരിക്കുമെന്ന്​ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി മേധാവി ക്യാപ്​റ്റൻ അബ്​ദുൽ ഹകീം അൽതമീമി. ഹജ്ജ്​, ഉംറ തീർഥാകടരുമായെത്തുന്ന വിമാന സർവീസുകളിൽ ചിലതിനെ ത്വാഇഫിൽ ആയിരിക്കും​ സ്വീകരിക്കുക. ഇതിന്​ ആവശ്യമായ സൗകര്യങ്ങ​േളാടെയാണ്​ ടെർമിനലുകൾ വികസിപ്പിക്കുന്നത്​. ഹജ്ജ്​, ​ഉംറ ടെർമിനലിൽ വർഷത്തിൽ 15 ലക്ഷം തീർഥാടകരെ കൈകാര്യം ചെയ്യാനാവുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു. 

മക്കയിൽ നിന്ന്​ 90 കിലോമീറ്റർ അകലെയാണ്​ പുതിയ ത്വാഇഫ്​ വിമാനത്താവളം. വിഷൻ 2030 ലക്ഷ്യമിട്ട്​ സ്വകാര്യ മേഖലയുടെ പങ്കാളിത്വത്തോടെയാണ്​​ സിവിൽ ഏവിയേഷൻ നിർമാണപ്രവർത്തനം നടത്തുന്നത്​. 2020 ൽ നിർമാണം പൂർണമാകു​േമ്പാൾ പ്രതിവർഷം 50 ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയും. സ്വദേശികൾക്കും വിദേശികൾക്കും തീർഥാടകർക്കും നൽകുന്ന സേവനങ്ങൾ മികച്ചതാക്കാനും ദേശീയ സാമ്പത്തിക പുരോഗതിക്കും സഹായകമാകുന്നതാണ്​ ത്വാഇഫിലെ​ പുതിയ വിമാനത്താവള പദ്ധതി. എ 380 പോലുള്ള വലിയ വിമാനങ്ങൾ ഇറങ്ങാനും സൗകര്യമുണ്ടാകും. ടെർമിനലിന്​ അകത്തും പുറത്തും സ്വകാര്യമേഖലക്ക്​ നിക്ഷേപത്തിന്​  സൗകര്യമൊരുക്കുമെന്നും സിവിൽ ഏവിയേഷൻ മേധാവി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudihajjgulf newsmalayalam news
News Summary - hajj-saudi-gulf news
Next Story