ജിദ്ദ: ഹജ്ജ് തീർഥാടകരുടെ ഇമിഗ്രേഷനും മറ്റു നടപടികളും അതാത് രാജ്യങ്ങളിലെ വിമാനത്താവളത്തിൽ പൂർത്തിയാക്കുന്ന സംവിധാനം ഇത്തവണ ഇന്തോനേഷ്യയിലും നടപ്പാക്കുന്നു. ഇതിെൻറ തുടർ നടപടികൾ ചർച്ച ചെയ്യാൻ പ്രത്യേക സൗദി സംഘം ജക്കാർത്തയിലേക്ക് പുറപ്പെടും. സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യയുടെ മേൽനോട്ടത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങിയ ഒൗദ്യോഗിക സംഘമാണ് പുറപ്പെടുന്നത്.
വിഷൻ 2030 ലക്ഷ്യമിട്ടാണ് ഹജ്ജ് തീർഥാടകരുടെ നടപടികൾ അതാതു രാജ്യങ്ങളിലെ വിമാനത്താവളങ്ങളിൽ വെച്ച് പൂർത്തിയാക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം മലേഷ്യൻ ഹാജിമാരുടെ നടപടികൾ സ്വദേശത്ത് വെച്ച് പൂർത്തിയാക്കിയിരുന്നു. ഇത് വിജയകരമായതിെൻറ അടിസ്ഥാനത്തിലാണ് ഇന്തോനേഷ്യയിലും നടപ്പാക്കാൻ ശ്രമമാരംഭിച്ചത്. ജക്കാർത്തയിലെത്തുന്ന സംഘം ഇന്തോനേഷ്യൻ അധികാരികളുമായി വിശദ ചർച്ച നടത്തും.
നടപ്പാക്കാൻ ഉദ്ദേശിക്കുന്ന നടപടി ക്രമങ്ങളുടെ വിഷ്വൽ കാണിച്ചു കൊടുക്കും. സ്വദേശങ്ങളിൽ നിന്ന് യാത്ര, ലഗേജ് നടപടികൾ പൂർത്തിയായാൽ തീർഥാടകർക്ക് ജിദ്ദ, മദീന വിമാനത്താവളങ്ങളിൽ പ്രത്യേക ട്രാക്കിലൂടെ വേഗത്തിൽ പുറത്തുകടക്കാനും വേഗത്തിൽ താമസ സ്ഥലങ്ങളിലെത്താനും സാധിക്കും. ഹജ്ജിന് ഏറ്റവും കൂടുതൽ തീർഥാടകർ എത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്തോനേഷ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.