ഹ​ജ്ജി​െൻറ അ​വ​സാ​ന ദി​വ​സ​മാ​യ ഞാ​യ​റാ​ഴ്​​ച മ​ക്ക​യി​ൽ​നി​ന്നു​ള്ള കാ​ഴ​്​​ച​ക​ൾ

ഹ​ജ്ജ്: കൃ​ത​ജ്ഞ​ത​യോ​ടെ​ ഹാ​ജി​മാ​ർ

റി​യാ​ദ്​: അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന ഹ​ജ്ജി​ൽ പ​െ​ങ്ക​ടു​ക്കാ​നും ക​ർ​മ​ങ്ങ​ളെ​ല്ലാം സ​മ്പൂ​ർ​ണ സം​തൃ​പ്​​തി​യോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നും​ അ​വ​സ​രം ല​ഭി​ച്ച​തി​ൽ​​ സൗ​ദി ഗ​വ​ൺ​മെൻറി​ന്​ അ​ക​മ​ഴി​ഞ്ഞ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചാ​ണ്​ ഹാ​ജി​മാ​ർ പു​ണ്യ​ന​ഗ​രി വി​ടു​ന്ന​ത്. കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ വ​ള​രെ കു​റ​ച്ച്​ ആ​ളു​ക​ളെ മാ​ത്രം പ​െ​ങ്ക​ടു​പ്പി​ച്ച്​ ന​ട​ത്തി​യ ഹ​ജ്ജി​ൽ ല​ഭി​ച്ച അ​വ​സ​രം വ​ലി​യ സൗ​ഭാ​ഗ്യ​മാ​യാ​ണ്​ തീ​ർ​ഥാ​ട​ക​ർ കാ​ണു​ന്ന​ത്. രാ​ജ്യ​ത്തു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യ ആ​യി​ര​​ത്തി​ല​ധി​കം തീ​ർ​ഥാ​ട​ക​ർ സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​െൻറ പൂ​ർ​ണ​മാ​യ ചെ​ല​വി​ലാ​ണ്​ സ​മാ​ധാ​ന​ത്തോ​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ​യോ​ടെ​യും വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യ​ത്. ഞാ​യ​റാ​ഴ്​​ച അ​സ്​​ർ ന​മ​സ്​​കാ​ര​ത്തി​ന്​ ശേ​ഷ​മാ​ണ് വി​ട​വാ​ങ്ങ​ൽ ത്വ​വാ​ഫി​നാ​യി​ തീ​ർ​ഥാ​ട​ക​ർ ഹ​റ​മി​ലെ​ത്തി​യ​ത്. 

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത​ട​മു​ള്ള ക​ർ​ശ​ന​മാ​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ​ പാ​ലി​ച്ചാ​ണ്​​  തീ​ർ​ഥാ​ട​ക​രെ പ്ര​വേ​ശി​പ്പി​ച്ച​ത്. കോ​വി​ഡ്​ മു​ൻ​ക​രു​ത​ലി​െൻറ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​വേ​ശ​നം നി​ർ​ത്തി​വെ​ച്ച ഹ​റ​മി​ലേ​ക്ക്​​ ഹ​ജ്ജി​െൻറ ഭാ​ഗ​മാ​യി മൂ​ന്നാം ത​വ​ണ​യാ​ണ്​  തീ​ർ​ഥാ​ട​ക​ർ​​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​വ​സ​രം ല​ഭി​ച്ച​ത്. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ത്തി​ൽ മൂ​ന്നു​ത​വ​ണ ഹ​റ​മി​ലെ​ത്താ​നും ത്വ​വാ​ഫും സ​അ്​​യും നി​ർ​വ​ഹി​ക്കാ​നും ക​അ്​​ബ​ക്ക്​  മു​ന്നി​ൽ​ മ​ന​മു​രു​കി പ്രാ​ർ​ഥ​ന ന​ട​ത്താ​നു​മാ​യ​ത്​ തീ​ർ​ഥാ​ട​ക​ർ​ക്ക്​ ല​ഭി​ച്ച അ​സു​ല​ഭ നി​മി​ഷ​ങ്ങ​ളാ​ണ്. ഹ​ജ്ജ്​ ക​ഴി​ഞ്ഞ ശേ​ഷം മ​ക്ക വി​ടു​ന്ന​തി​ന്​ മു​മ്പ്​ മു​ഴു​വ​ൻ തീ​ർ​ഥാ​ട​ക​രെ​യും ആ​രോ​ഗ്യ പ​രി​​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ ​ഹ​ജ്ജ്-​ ഉം​റ സ​ഹ​മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ മു​ശാ​ത്​ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​ണി​ത്. ​ഹോം ​ക്വാ​റ​ൻ​റീ​നി​ലേ​ക്കാ​ണ്​ തീ​ർ​ഥാ​ട​ക​രു​ടെ തി​രി​ച്ചു​പോ​ക്കെ​ന്നും ഹ​ജ്ജ്​ സ​ഹ​മ​ന്ത്രി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.