ജിദ്ദ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലും ഹജ്ജ് തീർഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്റോസ് ഗിബ്റിസോസ് അഭിനന്ദിച്ചു. ബലിപെരുന്നാൾ ആശംസ സന്ദേശത്തിലാണ് ഇക്കാര്യം പരാമർശിച്ചത്.
എല്ലാ മുസ്ലിംകൾക്കും അനുഗൃഹീതമായ ഈദ് ആശംസകൾ നേരുന്നു. അതോടൊപ്പം ഈദ് വർഷത്തെ ഹജ്ജ് തീർഥാടനം കഴിയുന്നത്ര സുരക്ഷിതമാക്കാൻ സൗദി അറേബ്യ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുകയും ചെയ്യുന്നു.പുതിയ സ്ഥിതിഗതികളുമായി പൊരുത്തപ്പെടാൻ രാജ്യങ്ങൾക്ക് ചെയ്യാവുന്നതും സ്വീകരിക്കേണ്ടതുമായ നടപടികളുടെ ശക്തവും മാതൃകാപരവുമായ തെളിവാണിത്. കാര്യം അത്ര എളുപ്പമല്ല. എന്നാലത് സാധ്യമാണ്. പകർവ്യാധി എന്നതുകൊണ്ട് ജീവിതം അവസാനിപ്പിക്കണമെന്ന് അർഥമാക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നാമെല്ലാവരും വൈറസിനൊപ്പം എങ്ങനെ ജീവിക്കണമെന്ന് പഠിക്കണം. നമ്മുടെയും മറ്റുള്ളവരുടെയും ആരോഗ്യകരമായ ജീവിതം പുനരാംഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം. പ്രത്യേകിച്ച് കോവിഡ് രോഗ സാധ്യതയുള്ള എല്ലാ വിഭാഗങ്ങളും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.