ജിദ്ദ: കോവിഡ് മൂലമുണ്ടായ അസാധാരണ സാഹചര്യത്തിൽ ഇൗ വർഷത്തെ ഹജ്ജ് കർമം വിജയകരമായി പൂർത്തിയാക്കിയ സൗദി ഭരണകൂടത്തെ വിവിധ രാജ്യങ്ങളും ലോക സംഘടനകളും പ്രമുഖ വ്യക്തികളും അഭിനന്ദിച്ചു. കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളും അറബ് പാർലമെൻറ്, ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കൺട്രീസ് (ഒ.െഎ.സി), റാബിത്വ എന്നീ സംഘടനകളും അനുമോദിച്ചവരിലുൾപ്പെടും. ലോകമെമ്പാടും കോവിഡുമായി ബന്ധപ്പെട്ട് അസാധാരണ വെല്ലുവിളികൾ നിലനിൽക്കുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടും തീർഥാടകരുടെ സുരക്ഷ പൂർണമായി ഉറപ്പുവരുത്തി പരിമിതമായ ആളുകളെ പെങ്കടുപ്പിച്ച് ഹജ്ജ് കർമം വിജയകരമായി പൂർത്തിയാക്കാൻ സൗദി ഭരണകൂടത്തിന് സാധിച്ചതായി അറബ് പാർലമെൻറ് മേധാവി ഡോ. മിശ്അൽ ബിൻ ഫഹിം അൽസുലമി പറഞ്ഞു.
പരിമിത ആളുകളെ പെങ്കടുപ്പിച്ച് ഹജ്ജ് കർമം നടത്താനുള്ള സൽമാൻ രാജാവിെൻറ തീരുമാനം ധീരവും വിവേകപൂർണവുമായിരുന്നു. ആരോഗ്യ സുരക്ഷ മുൻകരുതൽ പാലിച്ച് മുഴുവൻ സേവനങ്ങളും തീർഥാടകർക്ക് ഒരുക്കാൻ സൗദി ഗവൺമെൻറ് നടത്തിയ ശ്രമങ്ങൾ പ്രശംസനീയമാണെന്നും അറബ് പാർലമെൻറ് മേധാവി പറഞ്ഞു. കോവിഡ് വെല്ലുവിളികൾക്കിടയിൽ സമൂഹ അകലം പാലിച്ച് ഹജ്ജ് കർമം നടത്തി വിജയകരമാക്കിയതിൽ സൽമാൻ രാജാവിന് 'അംറും ബിൽ മഅ്റൂഫ്' അതോറിറ്റി മേധാവി ഡോ. അബ്ദുറഹ്മാൻ ബിൻ അബ്ദുല്ല അൽസിന്ദ് അഭിനന്ദമറിയിച്ചു. ഹജ്ജിെൻറ വിജയകരമായ പൂർത്തീകരണത്തിൽ മക്ക മേയർ എൻജി. മുഹമ്മദ് ബിൻ അബ്ദുല്ല അൽഖുവൈസ് സ്വന്തം പേരിലും മുനിസിപ്പാലിറ്റി ജീവനക്കാർക്ക് വേണ്ടിയും സൽമാൻ രാജാവിനും കിരീടാവകാശിക്കും അഭിനന്ദങ്ങൾ നേർന്നു. പ്രത്യേക സാഹചര്യത്തിൽ ആരോഗ്യസുരക്ഷ നിയമങ്ങൾ പാലിച്ചും ആവശ്യമായ എല്ലാ സേവനങ്ങൾ ഒരുക്കിയും ഹജ്ജ് കർമം നടത്തിയതിലൂടെ സൗദി ഭരണകൂടത്തിെൻറ അതീവ താൽപര്യമാണ് യഥാർഥ്യമായിരിക്കുന്നതെന്ന് മക്ക മേയർ പറഞ്ഞു. സൗദിയിലെ ബഹ്റൈൻ അംബാഡർ ശൈഖ് ഹമൂദ് ബിൻ അബ്ദുല്ല ആലുഖലീഫയും ഇൗ വർഷത്തെ ഹജ്ജ് സീസണിലെ ശ്രദ്ധേയമായ വിജയത്തിൽ സൽമാൻ രാജാവിന് അഭിനന്ദനങ്ങൾ നേർന്നു.
കോവിഡ് പശ്ചാത്തലത്തിൽ ഹജ്ജ് തീർഥാടകർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും ആരോഗ്യ സുരക്ഷയുമൊരുക്കി ഹജ്ജ് കർമം വിജയകരമായി പൂർത്തിയാക്കിയതിൽ കുവൈത്ത് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് നവാഫ് അൽഅഹമ്മദ് അൽജാബിർ അൽസ്വബാഹും സൗദി ഗവൺമെൻറിനെ അഭിനന്ദിച്ചു. ഹജ്ജിെൻറ വിജയത്തിൽ ഇൗജിപ്ത് മുഫ്തി ഡോ. ശൗഖി ഉലാമും സൽമാൻ രാജാവിനെ അഭിനന്ദിച്ചു. സൗദി ഗവൺമെൻറിെൻറ സംഘാടന മികവിെൻറയും വലിയ സേവനങ്ങളും ശ്രമങ്ങളുടെയും വിജയമാണ്. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും അദ്ദേഹം നന്ദി പറയുകയുണ്ടായി. അസാധാരണ സാഹചര്യത്തിൽ ഉന്നത കാര്യക്ഷമതയിൽ നടന്ന ഹജ്ജിെൻറ വിജയം വേറിട്ടതാണെന്ന് മുസ്ലിം വേൾഡ് ലീഗ് (റാബിത്വ) ജനറൽ സെക്രട്ടറി ഡോ. മുഹമദ് ബിൻ അബ്ദുൽ കരീം അൽഇൗസ പറഞ്ഞു.
ഹജ്ജ് കർമം നടത്താനുള്ള സൗദി ഭണകൂടത്തിെൻറ അതീവ താൽപര്യമാണ് ഇതു വ്യക്തമാക്കുന്നത്. കുറഞ്ഞ ആളുകളെ പെങ്കടുപ്പിച്ച് ഹജ്ജ് നടത്താനുള്ള വിവേകപൂർവമായ തീരുമാനത്തെ മുസ്ലിംലോകം പ്രശംസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആർക്കും കോവിഡ് ബാധ റിപ്പോർട്ട് ചെയ്യാതെ ഹജ്ജ് വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞത് സൗദി ഭരണകൂടത്തിെൻറ സംഘാടനാപാടവവും ശരിയായ നടപടിക്രമങ്ങളുടെ തുടർച്ചയുമാണെന്ന് ഒ.െഎ.സി സെക്രട്ടറി ജനറൽ ഡോ. യൂസുഫ് അൽഉസൈമീൻ പറഞ്ഞു. കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ നിരവധി തീരുമാനങ്ങളാണ് സൗദി ഗവൺമെൻറ് പുറപ്പെടുവിച്ചത്. ഉംറയും മദീന സന്ദർശനവും നിർത്തിവെച്ചാണ് തുടക്കം. ഇപ്പോൾ കർശന ആരോഗ്യ മുൻകരുതൽ പാലിച്ച് നിർണിത ആളുകളെ പെങ്കടുപ്പിച്ച് ഹജ്ജ് കർമം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു. അതിന് സൗദി ഗവൺമെൻറ് ഏറെ അഭിനന്ദനമർഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് സീസണിൽ മക്കയിൽ ഉപയോഗിച്ചത് 70 ലക്ഷം ക്യുബിക് മീറ്റർ ജലം
ജിദ്ദ: ഹജ്ജ് സീസണിൽ 70 ലക്ഷത്തിലധികം ക്യുബിക് മീറ്റർ ജലം മക്കയിലേക്കും പുണ്യസ്ഥലങ്ങളിലേക്ക് പമ്പ് ചെയ്തതായി ദേശീയ വാട്ടർ കമ്പനി അറിയിച്ചു. ഹജ്ജ് സീസണിൽ ഹറമിനടുത്തും പുണ്യസ്ഥലങ്ങളിലും തീർഥാടകർക്ക് ജലം ലഭ്യമാക്കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരുന്നു. പുണ്യസ്ഥലങ്ങളിലേക്ക് മുഴുവൻ സമയവും മക്കയിലേക്ക് ദിവസം 21 മണിക്കൂർ എന്ന തോതിലും വെള്ളം പമ്പ് ചെയ്തിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാൻ മക്ക, മശാഇർ എന്നിവിടങ്ങളിലെ ജലസംഭരണികളിൽ 25 ലക്ഷം ക്യുബിക് മീറ്റർ ജലം സംഭരിച്ചിരുന്നു. മുൻ വർഷത്തെക്കാൾ 13 ശതമാനം കൂടുതലാണിതെന്നും ദേശീയ വാട്ടർ കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. ഇരുഹറം കാര്യാലയവുമായി സഹകരിച്ച് കിങ് അബ്ദുല്ല സംസം സുഖ്യ പദ്ധതി വഴി ഹജ്ജ് സീസണിൽ 12 ലക്ഷം ബോട്ടിൽ സംസം വിതരണം ചെയ്തിട്ടുണ്ട്. അഞ്ച് ലിറ്ററിേൻറതാണ് ബോട്ടിലുകൾ. ആരോഗ്യസുരക്ഷ നിബന്ധനകൾ പാലിച്ചാണ് വിതരണം ചെയ്തതെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.