ജിദ്ദ: റമദാൻ 25 മുതൽ 27 വരെ ഗൾഫ്, അറബ്, ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി മക്കയിൽ നടക്കുന്നതിനാൽ ഹറമിനടുത്ത് ഗ താഗത നിയന്ത്രണമുണ്ടാകുമെന്ന് ഉംറ സേന ട്രാഫിക് കാര്യ ഉപമേധാവി കേണൽ മുഹമ്മദ് അൽബസാമി പറഞ്ഞു. ചൊവ്വാഴ്ച മുതൽ ഹറമിനടുത്തേക്ക് ചെറിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും.
ഉംറ തീർഥാടകരും സന്ദർശകരും പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉണർത്തി. ട്രാഫിക് സുരക്ഷ രംഗത്ത് വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്
ജിദ്ദയിലും ജിദ്ദ മക്ക റോഡ്, മക്ക, ഹറം റോഡ് എന്നിവിടങ്ങളിൽ ഡ്യൂട്ടിയിലുണ്ടാകുന്ന പൊലീസുകാരോട് എല്ലാവരും സഹകരിക്കണം. റമദാൻ 23, 24, 25 തിയതികളിൽ അതിഥികളുടെ പോക്കുവരവുകൾക്ക് ഏതാനും റോഡുകൾ നിശ്ചയിട്ടുണ്ട്. അതുപോലെ ഉച്ച കോടി കഴിഞ്ഞു തിരിച്ചുപോകുന്നതിനും. മുഴുവൻ യാത്രക്കാരും പകരം റോഡുകൾ യാത്രക്ക് തെരഞ്ഞെടുത്ത് സഹകരിക്കണം. ഇൗ ദിവസങ്ങളിൽ ജിദ്ദയിലെ മലിക് റോഡ്, അന്തലുസ് റോഡ്, പോർട്ട് പാലം, മക്കയിലെ മൂന്നാംറിങ് റോഡ്, അസീസിയ റോഡ്, സദ്ദ് തുരങ്കം എന്നിവയിലൂടെ യാത്ര ഒഴിവാക്കണമെന്നും പകരം മറ്റ് റോഡുകൾ മക്കയിലേക്ക് എത്താൻ തെരഞ്ഞെടുക്കണമെന്നും ഉംറ സേന ട്രാഫിക് കാര്യ മേധാവി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.