റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ടി.ബി റോഡ് ജമീല മൻസിലിൽ (മൂപ്പര് വീട്) അബ്ദുൽ ജബ്ബാർ (65) ആണ് റിയാദിലെ അൽ സലാം ആശുപത്രിയിൽ മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10.47നായിരുന്നു മരണം. 30 വർഷമായി സൗദിയിലുള്ള അബ്ദുൽ ജബ്ബാർ ആറ് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിവന്നത്. സാധാരണ ഗതിയിൽ മൂന്നുവർഷം കൂടുേമ്പാഴാണ് നാട്ടിൽ വന്നിരുന്നതെന്നും കോവിഡ് മൂലം യാത്ര പ്രതിസന്ധിയുണ്ടായത് കൊണ്ടാണ് ഇത്തവണ യാത്ര വൈകിയതെന്നും വീട്ടുകാർ അറിയിച്ചു.
പരേതനായ റഹ്മാൻ ഖാനാണ് പിതാവ്. മാതാവ്: അലിമാൽ ബീവി. ഭാര്യ: ജമീല. മക്കൾ: ജിബിൻ, സജിൻ, ഫറാജ്, ഹഫീസ് മുഹമ്മദ്. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവൂർ, വൈസ് ചെയർമാൻ മെഹബൂബ് ചെറിയവളപ്പ്, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് ഖാൻ കൊട്ടിയം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.