ജിദ്ദ: ഒരു വർഷത്തിലധികമായി അവധിക്ക് പോയി തിരിച്ചുവരാനാവാതെ നാട്ടിൽ കുടുങ്ങിയ മഹാവി ഏരിയയിലെ കെ.എം.സി.സി പ്രവർത്തകർക്ക് ഏരിയ കെ.എം.സി.സി കമ്മിറ്റി സാമ്പത്തിക സഹായം നൽകി. ചെറിയ ശമ്പളത്തിന് ജോലി ചെയ്തിരുന്ന 10 പേർക്ക് 5000 രൂപ വീതമാണ് ആദ്യ ഘട്ടത്തിൽ സഹായം അയച്ച് കൊടുത്തത്. മഹാവി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ സഹായ വിതരണ ഉദ്ഘാടനം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ പ്രകാരമാണ് നോമ്പുതുറ സംഘടിപ്പിച്ചത്. ഏരിയയിലെ 150 പേർക്ക് നോമ്പുതുറ വിഭവങ്ങൾ അഞ്ചു മണിയോടെ പ്രവർത്തകർ അവരുടെ താമസ സ്ഥലങ്ങളിൽ എത്തിച്ചുകൊടുത്തു. ഏരിയ പ്രസിഡൻറ് അബ്ദുറഷീദ് എക്കാപറമ്പിൽ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി മുഖ്യപ്രഭാഷണം നടത്തി. ആലികുട്ടി കിളിനാടൻ സംസാരിച്ചു. ഏരിയ ജനറൽ സെക്രട്ടറി ശുക്കൂർ അശ്റഫി സ്വാഗതവും മൻസൂർ നടക്കാവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.