‘ഹി​ഫ’ നാ​ലാം സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച സ​ഫ മ​ദീ​ന ഹ​ണ്ടേ​ഴ്സ് ടീം

‘ഹി​ഫ’ നാ​ലാം സീ​സ​ൺ മ​ത്സ​ര​ങ്ങ​ളി​ൽ സ​ഫ മ​ദീ​ന ഹ​ണ്ടേ​ഴ്സ് വി​ജ​യി​ച്ചു

ഹാ​ഇ​ൽ: അ​ൽ ഹ​ബീ​ബ് ആ​ശു​പ​ത്രി​യു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന നാ​ലാ​മ​ത് സീ​സ​ൺ ഹാ​ഇ​ൽ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ (ഹി​ഫ) സം​ഘ​ടി​പ്പി​ച്ച ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ സ​മാ​പി​ച്ചു.

ഹാ​ഇ​ലി​ലെ പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്റി​ൽ ഫൈ​ന​ലി​ൽ കേ​ര​ള ബോ​യ്സി​നെ ഷൂ​ട്ടൗ​ട്ടി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി സ​ഫ മ​ദീ​ന ഹ​ണ്ടേ​ഴ്സ് വി​ജ​യി​ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് അ​ൽ ഹ​ബീ​ബ് ക്ലി​നി​ക്ക് സ്പോ​ൺ​സ​ർ ചെ​യ്ത കാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും റ​ണ്ണേ​ഴ്സി​ന് മ​ദ്രാ​സ് ക​ഫേ സ്പോ​ൺ​സ​ർ ചെ​യ്ത ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും സ​മ്മാ​നി​ച്ചു. ടൂ​ർ​ണ​മെൻറി​ലെ മി​ക​ച്ച ഗോ​ളി​യാ​യി റാ​സി​ക്ക് ഇ​രി​ട്ടി​യെ​യും ബെ​സ്​​റ്റ്​ ​െപ്ല​യ​റാ​യി റ​ബീ​അ്​ തൃ​ശൂ​ർ, ടോ​പ് സ്കോ​റ​റാ​യി സു​ഹൈ​ൽ എ​ന്നി​വ​രും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ചാ​ൻ​സ അ​ബ്​​ദു​റ​ഹ്​​മാ​ൻ, നി​സാം അ​ൽ ഹ​ബീ​ബ്, ബാ​പ്പു എ​സ്​​റ്റേ​റ്റ് മു​ക്ക്, ഖാ​ദ​ർ കൊ​ടു​വ​ള്ളി, ഷാ​ജി മാ​ന്നാ​ർ എ​ന്നി​വ​ർ സ​മ്മാ​ന​വി​ത​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Hifa fourth season; Safa Medina Hunters won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.