ജിദ്ദ: അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും നേരെ ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തുന്ന ആക്രമണവും ഭീഷണിയും നിർത്തലാക്കാൻ നടപടി വേണമെന്ന് സൗദി അറേബ്യ യു.എൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടു. യു.എന്നിലെ സൗദി അറേബ്യൻ പ്രതിനിധി അംബാസഡർ അബ്ദുല്ല ബിൻ യഹ്യ അൽമഅ്ലമി രക്ഷാസമിതിക്ക് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൗദി അറേബ്യക്കെതിരെ ഹൂതികളുടെ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും കത്തയച്ചിരിക്കുന്നത്.
കഴിഞ്ഞമാസം അബ്ഹ അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഹൂതികളുടെ ആക്രമണയുണ്ടായപ്പോഴും നടപടി ആവശ്യപ്പെട്ട് സൗദി അറേബ്യ രക്ഷാസമിതിക്ക് കത്തയച്ചിരുന്നു. യമനിൽ ഭീകരപ്രവർത്തനങ്ങൾ തുടരുന്നത് സമഗ്രമായ രാഷ്ട്രീയ പരിഹാരത്തിലെത്താനുള്ള യു.എന്നിെൻറ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്ന് യു.എൻ പ്രതിനിധി കത്തിൽ വ്യക്തമാക്കി.
ഇറാൻ പിന്തുണയോടെ സൗദി അറേബ്യക്കെതിരെ ഹൂതികളുടെ ആക്രമണം തുടരുന്നതിനാൽ തെൻറ ഗവൺമെൻറിെൻറ നിർദേശ പ്രകാരമാണ് കത്തെഴുതുന്നതെന്ന്യു.എൻ പ്രതിനിധി സൂചിപ്പിച്ചു. ഫെബ്രുവരി 27ന് ഹൂതികൾ അയച്ച മിസൈലുകൾ തകർത്തതിനെ തുടർന്ന് അതിെൻറ ചീളുകൾ ചിതറിവീണ് റിയാദിലൊരു വീടിനു കേടുപാടു സംഭവിച്ചു. കഴിഞ്ഞദിവസം ജീസാൻ അതിർത്തി ഗ്രാമങ്ങളിൽ റോക്കറ്റ് വീണ് ചീളുകൾ പതിച്ച് അഞ്ചു സിവിലിയന്മാർക്ക് പരിക്കേറ്റു. കൂടാതെ, രണ്ടു വീടിനും ഒരു പല ചരക്കുകടക്കും സിവിലിയന്മാരുടെ മൂന്നു കാറുകൾക്കും കേടുപാടേൽക്കുകയുണ്ടായി.
സൗദി അറേബ്യക്കെതിരെ ഹൂതി ആക്രമണം തുടരുന്നതിനെ രക്ഷാസമിതി ശക്തമായി അപലപിച്ചിരുന്നു. മുൻധാരണകളില്ലാതെയുള്ള ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് 2021 ഫെബ്രുവരി 21ന് ആഹ്വാനം ചെയ്തിരുന്നു. രക്ഷാസമിതിയുടെയും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെ അവഗണിച്ചും ലംഘിച്ചും ആക്രമണം തുടരുകയാണെന്ന് യു.എൻ പ്രതിനിധി കത്തിൽ വിശദീകരിച്ചു. യമനിലെ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിനുള്ള രക്ഷാസമിതിയുടെയും അന്താരാഷ്ട്ര സമൂഹത്തിെൻറയും ആഹ്വാനത്തിനുള്ള വ്യക്തമായ പ്രതികരണമാണിത്.
സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളിലെത്താൻ തീവ്രവാദ പ്രവർത്തനങ്ങളിൽ മാത്രമേ ഹൂതികൾ വിശ്വാസിക്കുന്നുള്ളൂവെന്നതും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സൗദി അറേബ്യക്ക് അതിെൻറ പൗരമാരെയും താമസക്കാരെയും ഭൂമിയെയും സംരക്ഷിക്കാനുള്ള അവകാശമുണ്ടെന്നും യു.എൻ പ്രതിനിധി പറഞ്ഞു. കത്ത് രക്ഷാസമിതിയുടെ ഒൗദ്യോഗിക രേഖകളിലൊന്നായി വെക്കണമെന്നും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.