ഹ​ഫ​ർ ബാ​ത്വി​നി​ലെ ഒ.​ഐ.​സി.​സി അംഗത്വ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​ന, ഓ​ണാ​ഘോ​ഷം

ഹഫർ ഒ.ഐ.സി.സി അംഗത്വ കാമ്പയിൻ

ഉദ്ഘാടനവും ഓണാഘോഷവും

അത്ത പൂക്കളവും

വിഭവസമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളുമൊരുക്കി

ദമ്മാം: ഹഫർ അൽ-ബാത്വിൻ ഒ.ഐ.സി.സി ഓണാഘോഷവും അംഗത്വ കാമ്പയിനും സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായ സാംസ്കാരിക സമ്മേളനം പ്രസിഡന്റ് സലീം കീരിക്കാട് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ക്ലിന്റോ ജോസ് ഒല്ലൂർ സ്വാഗതവും ട്രഷറർ ജോബി ആൻറണി നന്ദിയും പറഞ്ഞു. ആഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെ കെ.പി.സി.സി പ്രഖ്യാപിച്ചിട്ടുള്ള മെംബർഷിപ് കാമ്പയിൻ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. അത്ത പൂക്കളവും വിഭവസമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളുമൊരുക്കിയിരുന്നു. ത്രൈമാസ മെംബർഷിപ് കാമ്പയിനാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഹഫർ സൂഖ്, ഹഫർ സനാഇയ്യ, ഖൈസൂമ, ദിപിയ, മുഹമ്മദിയ്യ, അഖാരിയ്യ, റിയാദ് റോഡ്, റഫാ റോഡ്, കെ.കെ.എം.സി, സിത്തീൻ, റുഖിയ, സദാവി, അബുമൂസ എന്നീ പ്രദേശങ്ങളിലുള്ളവർക്ക് ഒ.ഐ.സി.സി അംഗത്വ അപേക്ഷകൾ പ്രസിഡന്റ് സലീം കീരിക്കാടും ജനറൽ സെക്രട്ടറി ക്ലിന്റോ ജോസും ചേർന്ന് നൽകി. കാമ്പയിന്റെ കോഓഡിനേറ്റർമാരായി സാബു സി. തോമസ് (0503963503), ഷിനാജ് (0531381662), ഷബ്‌നാസ് (0532846446), നിസ്സാം (0509892808), ഷാജി കെ.കെ.എം.സി (0557510030) എന്നിവരെ ചുമതലപ്പെടുത്തി. പ്രോഗ്രാം കോഓഡിനേറ്റർമാരായ ജോബി ആൻറണി, അനൂപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Tags:    
News Summary - Huffer OICC Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.