റി​യാ​ദി​ൽ തു​ട​രു​ന്ന ഹൈ​ഡ്ര​ജ​ൻ ട്രെ​യി​​നിെൻറ പ​രീ​ക്ഷ​ണ യാ​ത്ര​യി​ൽ ഗ​താ​ഗ​ത മ​ന്ത്രി എ​ൻ​ജി. സാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ

റിയാദിൽ ഹൈഡ്രജൻ ട്രെയിനി​െൻറ പരീക്ഷണയാത്ര തുടരുന്നു

ജി​ദ്ദ: സൗ​ദി റെ​യി​ൽ​വേ​യു​ടെ (എ​സ്.​എ.​ആ​ർ) ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രീ​ക്ഷ​ണ ഓ​ട്ടം റി​യാ​ദി​ൽ തു​ട​രു​ന്നു. ഉ​ട​നെ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ത​യാ​റെ​ടു​പ്പി​​ന്റെ ​മു​ന്നോ​ടി​യാ​യാ​ണ്​ പ​രി​സ്ഥി​തി​ക്കും അ​ന്ത​രീ​ക്ഷ​ത്തി​നും അ​നു​യോ​ജ്യ​മാ​യ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​ലെ പ​രീ​ക്ഷ​ണം ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​റി​ലാ​ണ്​ പ​രീ​ക്ഷ​ണ ഓ​ട്ടം ആ​രം​ഭി​ച്ച​ത്​. സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി ന​ൽ​കി​യ ട്ര​യ​ൽ ഓ​പ​റേ​റ്റി​ങ്​ ലൈ​സ​ൻ​സി​ലാ​ണ്​ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ ഓ​ടു​ന്ന​ത്. രാ​ജ്യ​ത്തി​​ന്റെ ലോ​ജി​സ്​​റ്റി​ക് സ്ഥാ​ന​ത്തെ പി​ന്തു​ണ​ക്കു​ന്ന പ​രി​സ്ഥി​തി സൗ​ഹൃ​ദ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രീ​ക്ഷി​ക്കു​ന്ന​ത്. മി​ഡി​ൽ ഈ​സ്​​റ്റി​ലും ഉ​ത്ത​രാ​ഫ്രി​ക്ക​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​താ​ണ്.

പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ട​യി​ൽ ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്‌​സ് മ​ന്ത്രി​യും സൗ​ദി റെ​യി​ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ എ​ൻ​ജി. സാ​ലി​ഹ് ബി​ൻ നാ​സ​ർ അ​ൽ​ജാ​സ​ർ ​യാ​ത്ര​ക്കാ​ര​നാ​യി. സൗ​ദി റെ​യി​ൽ​വേ സി.​ഇ.​ഒ ഡോ. ​ബ​ശ്ശാ​ർ ബി​ൻ ഖാ​ലി​ദ് അ​ൽ​മാ​ലി​ക്കി​നൊ​പ്പ​മാ​ണ്​ മ​ന്ത്രി​ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്​​ത​ത്. റി​യാ​ദി​ലെ ശ​ർ​ഖ്​​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​രീ​ക്ഷ​ണ യാ​ത്ര​ക​ളി​ലൊ​ന്നി​ൽ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു. ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക്സ് സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള ദേ​ശീ​യ ത​ന്ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗു​ണ​പ​ര​മാ​യ സം​രം​ഭ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ റെ​യി​ൽ​വേ​യു​ടെ ശ്ര​മ​മാ​ണി​തെ​ന്നും ആ​ധു​നി​ക സ്മാ​ർ​ട്ട് സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും ശു​ദ്ധ​മാ​യ ഊ​ർ​ജ​വും സ്വീ​ക​രി​ക്കു​ന്ന, കൂ​ടു​ത​ൽ സു​സ്ഥി​ര ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ണ​ങ്ങ​ളെ​ന്നും​ ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​​ന്റെ തു​ട​ക്ക​ത്തി​ലാ​ണ്​ ഫ്ര​ഞ്ച് ക​മ്പ​നി​യാ​യ അ​ൽ​സ്​​റ്റോ​മു​മാ​യി ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യു​ള്ള ക​രാ​ർ ഒ​പ്പി​ട്ട​ത്. സു​സ്ഥി​ര ഗ​താ​ഗ​ത​വും ശു​ദ്ധ ഊ​ർ​ജ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നി​ക്ഷേ​പ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന് ല​ക്ഷ്യ​മി​ട്ടു​ള്ള നൂ​ത​ന​മാ​യ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭാ​വി​യി​ൽ ഹൈ​ഡ്ര​ജ​ൻ ട്രെ​യി​ൻ സ​ജീ​വ​മാ​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ഒ​രു പ്ര​ധാ​ന റ​ഫ​റ​ൻ​സ് ഈ ​പ​രീ​ക്ഷ​ണ​ത്തി​​ന്റെ ഫ​ല​ങ്ങ​ൾ പ്ര​തി​നി​ധാ​നം​ചെ​യ്യു​മെ​ന്ന് റെ​യി​ൽ​വേ സി.​ഇ.​ഒ വി​ശ​ദീ​ക​രി​ച്ചു.

ഈ ​പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ ല​ക്ഷ്യം വി​ഷ​ൻ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ഗ്രീ​ൻ സൗ​ദി അ​റേ​ബ്യ സം​രം​ഭ​ത്തി​​ന്റെ​യും ദേ​ശീ​യ ഗ​താ​ഗ​ത-​ലോ​ജി​സ്​​റ്റി​ക് സേ​വ​ന ത​ന്ത്ര​ങ്ങ​ളു​ടെ​യും ല​ക്ഷ്യം കൈ​വ​രി​ക്കു​ക എ​ന്ന​താ​ണെ​ന്ന്​ എ​സ്.​എ.​ആ​ർ പ്ലാ​നി​ങ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ഷ്റ​ഫ് അ​ൽ ജാ​ബ്രി പ​റ​ഞ്ഞു. ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ ഇ​ന്ധ​ന​ത്തി​ന് ശു​ദ്ധ​മാ​യ ബ​ദ​ലു​ക​ൾ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണി​ത്.

സൗ​ദി​യി​ലെ പ​രി​സ്ഥി​തി യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​ണ്. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യാ​ണ്​ അ​വി​ടെ. ഈ ​പ​രീ​ക്ഷ​ണ​ത്തി​ലൂ​ടെ സൗ​ദി​യി​ലെ മ​രു​ഭൂ​മി​യി​ലെ അ​ന്ത​രീ​ക്ഷ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ഞ​ങ്ങ​ൾ ശ്ര​മി​ക്കു​ന്നു. പൂ​ജ്യം കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​മാ​ണ് ഹൈ​ഡ്ര​ജ​ൻ ട്രെ​യി​നി​െൻറ സ​വി​ശേ​ഷ​ത. അ​തി​നാ​ൽ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ഇ​ല്ലാ​താ​കും. ഇ​ല​ക്ട്രി​ക് ട്രെ​യി​നി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ​രി​സ്ഥി​തി സൗ​ഹൃ​ദ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Hydrogen train trial continues in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.