റിയാദ്: സൈക്കോളജിക്കൽ കൗൺസിലിങ് ട്രെയിനിങ് രംഗത്ത് പ്രവർത്തിക്കുന്ന സംഘടനയായ ഇൻറർനാഷനൽ അസോസിയേഷൻ ഫോർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് (ഐ.എ.ജി.സി) ജി.സി.സി ഘടകത്തിന് പുതിയ നേതൃത്വം. അന്താരാഷ്ട്ര തലത്തിൽ ജി.സി.സിയിലെ വിദഗ്ധരെ എകോപിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് വേണ്ടി ഐ.എ.ജി.സി ചെയർമാൻ ഡോ. വി.ബി.എം. റിയാസാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പ്രഫ. ഡോ. ഹംസ വെട്ടിക്കല്ലടി റിയാദ് (രക്ഷാധികാരി), നസിയ കുന്നുമ്മൽ (കോഓഡിനേറ്റർ, അൽഖൈർ അക്കാദമി ഡയറക്ടർ), ഹസീന റഷീദ് ജിദ്ദ (അസി. കോഓഡിനേറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ജി.സി.സി ഓർഗനൈസർമാരായി പി.കെ. ഷിബിലി (യു.എ.ഇ), സി.എച്ച്. ഷഹാന (സൗദി), ഹുദ നൂറിൻ (ഖത്തർ), ഗീത കണ്ണൻ (ഒമാൻ), സഫ യസ്മിൻ (കുവൈത്ത്), മുംതസ് മഹദി (ബഹ്റൈൻ) എന്നിവരെയും തിരഞ്ഞെടുത്തു.
ജി.സി.സി ചാപ്റ്ററിന്റെ നേതൃത്വത്തിൽ ശിശുദിനത്തിൽ കുട്ടികൾക്കായി ഓൺലൈനിൽ അൽഖൈർ അക്കാദമി കൗൺസിലിങ് വിങ്ങിലുള്ള കുട്ടികളുടെ കൗൺസിലർ ആലിയ പാട്ടേൽ മൈൻഡ് വർക്ക് ഷോപ് സംഘടിപ്പിച്ചു. കുട്ടികൾക്കായുള്ള ഐ.എ.ജി.സി ജൂനിയർ സ്കോസ് ഉദ്ഘാടനം ചെയ്തു.
ശാരീരികാരോഗ്യം പോലെ തുല്യ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടേണ്ട മാനസികാരോഗ്യരംഗത്ത് വേണ്ടത്ര പ്രാതിനിധ്യം നൽകാതെ പാർശ്വവത്കരിക്കപ്പെടുന്ന മനഃശാസ്ത്ര മേഖലയിലെ വിദഗ്ധർക്ക് തങ്ങളുടെ നിലപാടുകൾ സമൂഹത്തോട് സംവദിക്കാനുള്ള ശക്തമായ വേദി തുറക്കപ്പെടണമെന്ന് ഐ.എ.ജി.സി വാർത്തക്കുറിപ്പിൽ പറഞ്ഞു. ഇത്തരം ആവശ്യങ്ങൾക്കുവേണ്ടി കൂട്ടായ പ്രവർത്തനം എന്ന ഉദ്ദേശ്യംവെച്ച് സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളുമടങ്ങുന്ന ഒരു പ്രഫഷനൽ പാനലിെൻറ നേതൃത്വത്തിൽ ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് രൂപംകൊണ്ട സംഘടനയാണ് ഐ.എ.ജി.സി. മനഃശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവർക്കും അംഗത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.
സാമൂഹിക സേവനം ലക്ഷ്യംവെച്ചുകൊണ്ടുള്ള ശ്രമങ്ങൾക്ക് സംഘടനയുടെ ഭാഗത്തുനിന്ന് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്. അസോസിയേഷൻ അംഗങ്ങൾക്ക് അവരുടെ പ്രവർത്തന മേഖലയിൽ നിയമ പരിരക്ഷ ലഭിക്കാനുള്ള സഹായങ്ങൾ നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.