ഐ.സി.എഫ് ബുറൈദയിൽ സംഘടിപ്പിച്ച സ്നേഹസദസ്സ് ഡോ. ഫഖ്റുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
ബുറൈദ: ‘സ്നേഹ കേരളം’കാമ്പയിനിന്റെ ഭാഗമായി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ബുറൈദയിൽ ‘സ്നേഹത്തണലിൽ, നാട്ടോർമകളിൽ’എന്ന ശീർഷകത്തിൽ സ്നേഹസദസ്സ് സംഘടിപ്പിച്ചു. മനുഷ്യർക്കിടയിലെ സൗഹാർദങ്ങളെയും സഹകരണത്തെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഛിദ്രശക്തികളെ ഒറ്റക്കെട്ടായി ചെറുത്തുതോൽപിക്കാൻ ജനങ്ങൾ മുന്നോട്ടുവരണമെന്ന് പരിപാടിയിൽ സംസാരിച്ചവർ ആവശ്യപ്പെട്ടു.
അഹ്മദുൽ കബീർ തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി ഐ.സി.എഫ് ഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബുനവാസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. പ്രവിശ്യ അഡ്മിൻ സെക്രട്ടറി ശിഹാബ് മുക്കം സന്ദേശ പ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് പ്രമോദ് കുര്യൻ കോട്ടയം, ഉണ്ണി കണിയാപുരം, പർവീസ് തലശ്ശേരി, റഷീദ് വാഴക്കാട്, ശറഫുദ്ദീൻ ഓമശ്ശേരി, റഷീദ് സഖാഫി, സാമൂഹിക പ്രവർത്തകൻ ശരീഫ് തലയാട് എന്നിവർ സംസാരിച്ചു. മുഹമ്മദ് ആമിർ ഖുർആൻ പാരായണം നടത്തി. ശറഫുദ്ദീൻ വാണിയമ്പലം സ്വാഗതവും സിദ്ദീഖ് പുള്ളാട്ട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.