വയനാട് ഉരുൾ ദുരന്തം: അനുശോചിച്ച്​ സൗദി


ജിദ്ദ: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിലുണ്ടായ ഭയാനകമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സൗദി അറേബ്യ അനുശോചനം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനതക്കും അനുശോചനം അറിയിക്കുന്നതായും സർവസ്വവും നഷ്​ടപ്പെട്ട ജനങ്ങൾക്കുമൊപ്പമാണ് തങ്ങളെന്നും ഇന്ത്യയിലെ സൗദി എംബസി എക്സിൽ പോസ്​റ്റ്​ ചെയ്​ത അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിൽ മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിരവധി ആളുകളുടെ മരണത്തിനും ഗുരുതര പരിക്കിനും കാരണമായ ദാരുണമായ സംഭവത്തിൽ ആത്മാർത്ഥമായ അനുശോചനം രേഖപ്പെടുതുന്നതായും സന്ദേശത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Wayanad landslide; Saudi Arabia condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.