അ​ൽ​ഖോ​ബാ​ർ യു​നൈ​റ്റ​ഡ് എ​ഫ്.​സി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ മീ​റ്റ് രാ​ജു കെ. ​ലു​ക്കാ​സ് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

സ്നേഹക്കടലായി അറേബ്യൻ കരുതൽ

അൽഖോബാർ യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ മീറ്റ്

ദമ്മാം: അൽഖോബാർ യുനൈറ്റഡ് എഫ്.സി ഇഫ്താര്‍ മീറ്റും ജേഴ്സി പ്രകാശനവും സംഘടിപ്പിച്ചു. അൽഖോബാർ നെസ്റ്റോ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രസിഡന്‍റ് ആശി നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ രാജു കെ. ലുക്കാസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍ റമദാന്‍ സന്ദേശം നല്‍കി. കോവിഡ് ഭീതിക്കു ശേഷം എത്തിയ വിശ്വാസികളുടെ വസന്തകാലമായ റമദാന്‍ ആത്മസംസ്കരണത്തിനും പരസ്പരമുള്ള സ്നേഹ പങ്കുവെക്കലിനും നിരാലംബരെ സഹായിക്കാനും ഒപ്പം മഹാമാരികളില്‍നിന്നുള്ള മോചനത്തിനു വേണ്ടിയുള്ള പ്രാർഥനകള്‍ക്ക് വേണ്ടിയായിരിക്കണമെന്ന് മുജീബ് പറഞ്ഞു. ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അസ്ലം കണ്ണൂര്‍, ടി.പി.എം. ഫിഹാസ് എന്നിവര്‍ക്കും മാധ്യമ-കായിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മുജീബ് കളത്തിലിനും ക്ലബ് മാനേജ്മെന്‍റ് ആദരവ് സമ്മാനിച്ചു. ഡിഫ ജനറല്‍ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി, നിബ്രാസ് ശിഹാബ്, ടി.കെ. ഷബീര്‍ എന്നിവര്‍ പ്രശംസാഫലകം സമ്മാനിച്ചു.

ശരീഫ് മാണൂര്‍, ഫൈസല്‍ എടത്തനാട്ടുകര എന്നിവര്‍ സംസാരിച്ചു. ക്ലബിന്‍റെ പുതിയ ജേഴ്സി പ്രകാശനം മുഷ്താഖ് കാസർകോട്, അസ്ലം കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ശംസു കണ്ണൂര്‍, ഫൈസല്‍ കാളികാവ്, ലാല്‍, ഫസല്‍ കാളികാവ്, തമീം മമ്പാട്, നിസാര്‍ എടത്തനാട്ടുകര, റഷീദ് മാനമാറി, റഹീം അലനല്ലൂര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ ജേഴ്സി ഏറ്റുവാങ്ങി. പരിപാടിക്ക് റിൻഷാദ്, മുബാരിഷ്, ഷഫീഖ് പാലക്കാഴി, ഷൈജൽ വാണിയമ്പലം, നൗഷാദ് അലനല്ലൂർ എന്നിവര്‍ നേതൃത്വം നല്‍കി.

 

 പ്ര​വാ​സി മ​ല​യാ​ളി ഫൗ​ണ്ടേ​ഷ​ൻ റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി റ​മ​ദാ​ൻ കി​റ്റ് വി​ത​ര​ണം

ലേബർ ക്യാമ്പുകളിലും മരുഭൂമിയിലും റമദാൻ കിറ്റ് വിതരണം

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടാംഘട്ട കിറ്റ് വിതരണം പുരോഗമിക്കുന്നു. ഒറ്റപ്പെട്ട ലേബർ ക്യാമ്പുകളിലും മരുഭൂമിയിലും കഴിയുന്നവർക്ക് പലവ്യഞ്ജനങ്ങൾ അടങ്ങുന്ന കിറ്റ് വളരെ ആശ്വാസം നൽകുന്ന ഒന്നായതായി സംഘാടകർ പറഞ്ഞു. ലേബർ ക്യാമ്പുകളിൽ തുച്ഛവരുമാനത്തിൽ ജോലി ചെയ്യുന്ന വിവിധ രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളെ തിരഞ്ഞുപിടിച്ചാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. മരുഭൂമികളിൽ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാരെയും ഒട്ടകത്തെ മേയ്ക്കുന്നവരെയും കണ്ടെത്താൻ പ്രവർത്തകരും കുടുംബാംഗങ്ങളും നോമ്പ് അനുഷ്ഠിച്ചുകൊണ്ടാണ് മരുഭൂമിയിലെ ഉൾപ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത്. റിയാദിലെ സാമൂഹിക, പൊതുരംഗത്തുള്ള അനവധി പേർ ഇതിനകം പ്രവാസി മലയാളി ഫൗണ്ടേഷന്‍റെ കാരുണ്യയാത്രയിൽ പങ്കാളികളായി.

ലേബർ ക്യാമ്പുകളിൽ നടത്തിയ കിറ്റ് വിതരണത്തിൽ ശിഫ മലയാളി സമാജം ഭാരവാഹികളായ സാബു പത്തടി, മധു വർക്കല, ഫിറോസ് പോത്തൻകോട് എന്നിവർ പങ്കെടുത്തു. സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായ ഷിബു ഉസ്മാൻ, സുരേഷ് ശങ്കർ, ജോൺസൺ മാർകോസ്, മുജീബ് കായംകുളം, ഷരിക്ക് തൈക്കണ്ടി, ബിനു കെ. തോമസ്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ ചാവക്കാട്, പ്രഡിൻ അലക്സ്, റസൽ കൊടുങ്ങല്ലൂർ, സലിം വാലിലപ്പുഴ, ബഷീർ കോട്ടയം, യാസിർ അലി, കെ.ജെ. റഷീദ്, ജലീൽ ആലപ്പുഴ, സലാം ഇടുക്കി, സിയാദ് വർക്കല, ലത്തീഫ് ശൂരനാട്, സിയാദ് താമരശ്ശേരി, ലത്തീഫ് കരുനാഗപ്പള്ളി, നസീർ തൈക്കണ്ടി, റഊഫ് ആലപിടിയൻ, അഫ്സൽ, ശ്യാം വിളക്കുപാറ, ഷമീർ കല്ലിങ്കൽ, ജാൻസി പ്രെഡിൻ, സിമി ജോൺസൺ, സുനി ബഷീർ എന്നിവർ നേതൃത്വം നൽകുന്നു.

 

റി​യാ​ദി​ൽ വ​നി​ത കെ.​എം.​സി.​സി ലേ​ബ​ർ ക്യാ​മ്പി​ൽ ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണം ചെ​യ്ത​പ്പോ​ൾ

വനിത കെ.എം.സി.സി ലേബർ ക്യാമ്പിൽ ഇഫ്താർ കിറ്റ് നൽകി

റിയാദ്: കെ.എം.സി.സി വനിത വിങ്ങിന്‍റെ ആഭിമുഖ്യത്തിൽ റിയാദ് ശിഫ സനാഇയ്യയിലെ ലേബർ ക്യാമ്പിൽ താമസിക്കുന്ന തൊഴിലാളികൾക്ക് നോമ്പുതുറക്കുള്ള വിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. 'പവിത്രമാസത്തിലെ പുണ്യം നേടാം'എന്ന ശീർഷകത്തിൽ നടന്ന പരിപാടിയിൽ 350 പേർക്കാണ് കിറ്റുകൾ കൈമാറിയത്. പതിവായി നടത്തിവന്നിരുന്ന ഇഫ്താർ സംഗമത്തിന് പകരമായാണ് കിറ്റ് വിതരണം നടത്തിയതെന്ന് ഭാരവാഹികൾ പറഞ്ഞു.

കോവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി വളരെ വലുതാണ്. സാധാരണ പ്രവാസികൾ ഇപ്പോഴും അതിൽനിന്ന് മുക്തരായിട്ടില്ല. മാസങ്ങളോളം ശമ്പളം പോലും കിട്ടാതെ ദുരിതത്തിലായ നിരവധി പേരുണ്ട്. അവധിക്ക് നാട്ടിൽ പോയി ദീർഘകാലത്തിന് ശേഷം തിരിച്ചെത്തിയവർ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇത്തരം കാര്യങ്ങളൊക്കെ മുൻനിർത്തിയാണ് സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകാൻ തീരുമാനിച്ചത്. വനിത കെ.എം.സി.സി അംഗങ്ങളുടെ വലിയ സഹായം ഈ പ്രവൃത്തിക്കുണ്ടായിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്‍റ് റഹ്മത്ത് അഷ്റഫ്, ജനറൽ സെക്രട്ടറി ജസീല, മറ്റു ഭാരവാഹികളായ ഹസ്ബിന നാസർ, നജ്മ ഹാഷിം, ഫസ്‌ന ഷാഹിദ്, സാറ നിസാർ, സാബിറ മുസ്തഫ എന്നിവർ ചേർന്നാണ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തത്. അഷ്റഫ് വെള്ളേപ്പാടം, ഉമർ അമാനത്ത്, ആലിക്കുട്ടി കൂട്ടായി, ഷാഹിദ് അറക്കൽ തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി. 

മു​സ്​​ലി​യാ​ര​ങ്ങാ​ടി ഏ​രി​യ കൂ​ട്ടാ​യ്മ നൂ​റു​ൽ ഹു​ദ ട്ര​സ്റ്റ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

മുസ്ലിയാരങ്ങാടി ഏരിയ കൂട്ടായ്മ ഇഫ്താർ സംഗമം

ജിദ്ദ: മുസ്ലിയാരങ്ങാടി ഏരിയ കൂട്ടായ്മയായ നൂറുൽ ഹുദ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു. സക്കീർ പുളിക്കൽ ഉദ്ഘാടനം ചെയ്തു. അബ്ദുൽ മജിദ് പെരിഞ്ചീരി അധ്യക്ഷത വഹിച്ചു. അബ്ദുൽ ലത്തീഫ് പുളിയഞ്ചാലി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദലി കാളങ്ങാടന്‍റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ബാബു പുളിക്കൽ സമ്മാനങ്ങൾ കൈമാറി. അബ്ബാസ് കാളങ്ങാടൻ നന്ദി പറഞ്ഞു. ഫായിസ് പുളിയഞ്ചാലി ഖിറാഅത്ത് നടത്തി. കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി ബാബു പുളിക്കൽ (ചെയർ.), സക്കീർ പുളിക്കൽ (പ്രസി.), അബ്ദുൽ മജീദ് പെരിഞ്ചീരി (സെക്ര.), അബ്ദുൽ ലത്തീഫ് പുളിയഞ്ചാലി ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.


ജി​ദ്ദ ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെ​ന്‍റ​ർ ഇ​ഫ്താ​റി​ൽ​നി​ന്ന്

 ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വാരാന്ത്യ ക്ലാസ്

ജിദ്ദ: 'റമദാനൊപ്പം പാപരഹിതരാവാം'എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ വാരാന്ത്യ ക്ലാസ് സംഘടിപ്പിച്ചു. സെന്‍റർ മുൻ പ്രസിഡന്‍റ് അബൂബക്കർ ഫാറൂഖി സംസാരിച്ചു. റമദാൻ എന്ന പദത്തിന് എല്ലാറ്റിനെയും കരിച്ചുകളയുന്നത് എന്നാണർഥം. സർവപാപങ്ങളെയും ഇല്ലാതാക്കുക എന്നതാണ് വിവക്ഷ. തെറ്റുചെയ്യുന്നവരാണ് മനുഷ്യർ, എന്നാൽ ആ തെറ്റിൽ ഉറച്ചുനിൽക്കാതെ തന്‍റെ സ്രഷ്ടാവിലേക്ക് പാപമോചനം തേടിക്കൊണ്ട് മടങ്ങുന്നവരാണ് യഥാർഥ വിശ്വാസികളെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഷാഫി ആലപ്പുഴ നന്ദി പറഞ്ഞു. കോവിഡ് മഹാമാരിയുടെ ഇടവേളക്കുശേഷം ഓൺലൈനിൽ നിന്നും ഓഫ്‌ലൈനിലേക്ക് മാറിയ പഠന ക്ലാസുകൾ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍റർ പുനരാരംഭിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. സെന്‍റർ സംഘടിപ്പിച്ച ഇഫ്താർ മീറ്റിന് മുന്നോടിയായി അബ്ദുൽ അസീസ് സ്വലാഹിയുടെ നേതൃത്വത്തിൽ ഹദീസ് ക്ലാസ് ഉണ്ടായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ഇഫ്താറിനുമുമ്പ് ഹദീസ് ക്ലാസും ശേഷം പൊതുക്ലാസും ഉണ്ടായിരിക്കുമെന്നും സെന്‍റർ ഭാരവാഹികൾ അറിയിച്ചു. ഇഫ്താറിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. സെന്‍ററിൽ നടന്ന തറാവീഹ് നമസ്കാരത്തിന് ഇബ്നു തൈമിയ മദ്റസയിൽ നിന്നും ഖുർആൻ മനഃപാഠമാക്കിയ വിദ്യാർഥികൾ നേതൃത്വം നൽകി.

 

ജി​ദ്ദ തി​രു​വി​താം​കൂ​ർ അ​സോ​സി​യേ​ഷ​ൻ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ​നി​ന്ന്

ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഇഫ്താർ സംഗമം

ജിദ്ദ: തിരുവിതാംകൂർ പ്രദേശമായിരുന്ന കന്യാകുമാരി മുതൽ ഇടുക്കി വരെയുള്ള എട്ട് ജില്ലകളുടെ കൂട്ടായ്മയായ ജിദ്ദ തിരുവിതാംകൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഹറാസാത് വില്ലയിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ആത്മ ശുദ്ധീകരണത്തിനും ആരോഗ്യ സംരക്ഷണത്തിനും സ്നേഹ സൗഹൃദ സാഹോദര്യ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും സഹജീവികളോടുള്ള കരുണ വർധിപ്പിക്കാനും റമദാൻ സന്ദേശത്തിൽ സക്കീർ ഹുസ്സൈൻ ബാഖവി ഉണർത്തി. പ്രസിഡന്‍റ് അലി തേക്കുതോട്, ജനറൽ സെക്രട്ടറി റഷീദ് ഓയൂർ, ട്രഷറർ മാജാ സാഹബ് എന്നിവർ സംസാരിച്ചു.


ജി​ദ്ദ​യി​ൽ മ​മ്പാ​ട് വെ​ൽ​ഫെ​യ​ർ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

മമ്പാട് വെൽഫെയർ ഫോറം ഇഫ്താർ സംഗമം

ജിദ്ദ: ജിദ്ദയിലെ മമ്പാട് പഞ്ചായത്ത് പ്രവാസി കൂട്ടായ്മ മമ്പാട് വെൽഫെയർ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പഴയ ലക്കി റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാട്ടുകാരും കുടുംബിനികളും, നാട്ടിൽ നിന്നും ഉംറക്കും വിസിറ്റിങ് വിസയിൽ വന്നവരും അടക്കം നിരവധി പേർ പങ്കെടുത്തു. കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്‍റ്‌ ഇ.കെ. ഗഫൂർ അധ്യക്ഷത വഹിച്ചു. ഇ. കെ. സലീം, ഹബീബ് റഹ്മാൻ, കെ. ഗഫൂർ, നൗഷാദ് മമ്പാട്, നാട്ടിൽനിന്നു വന്നവരുടെ പ്രധിനിധിയായി ആരോളി ഉമർ ഹാജി എന്നിവർ സംസാരിച്ചു. സംഗമം കൺവീനർ സുൽഫി സ്വാഗതവും തമീം അബ്ദുല്ല നന്ദിയും പറഞ്ഞു.

Tags:    
News Summary - Iftar dinners were active

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.