ജിദ്ദ: കോവിഡ് പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസും എടുക്കേണ്ടതിെൻറ പ്രാധാന്യം ആവർത്തിച്ച് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസ് വകഭേദങ്ങൾ അതിവേഗം പടരുകയാണ്. അതിനാൽ കോവിഡിനെ പ്രതിരോധിക്കാൻ കുത്തിവെപ്പ് രണ്ട് ഡോസും പൂർത്തിയാക്കാൻ രാജ്യത്തെ സ്വദേശികളും വിദേശികളും ധൃതികൂട്ടണം. എല്ലാവരും മുൻകരുതൽ നടപടികൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
സിഹ്വത്തി, തവക്കൽന ആപ്ലിക്കേഷനിൽ വാക്സിൻ ലഭിക്കുന്നതിന് ബുക്ക് ചെയ്ത് ഒരോ മേഖലയിലും ഒരുക്കിയ കേന്ദ്രങ്ങളിലെത്തി നിശ്ചിത സമയത്ത് കുത്തിവെപ്പെടുത്തിരിക്കണം. കഴിഞ്ഞ വർഷം ഡിസംബർ 17നാണ് സൗദിയിൽ വാക്സിനേഷൻ കാമ്പയിൻ ആദ്യഘട്ടം ആരംഭിച്ചത്.
രണ്ടാംഘട്ടം ഇൗ വർഷം ഫെബ്രുവരി 18നും ആരംഭിച്ചു. ഇതുവരെ 32,276,410 ഡോസ് കുത്തിവെപ്പ് നടത്തി. ഇതിൽ ആദ്യ ഡോസ് എടുത്തവരുടെ എണ്ണം 10.81 ദശലക്ഷവും രണ്ടാം സോഡ് എടുത്തവരുടേത് 11.18 ദശലക്ഷവുമാണ്. രാജ്യത്തെ വിവിധ ഭാഗങ്ങളിലായി വിപുലമായ സൗകര്യങ്ങളോടെ 580ഒാളം വാക്സിനേഷൻ കേന്ദ്രങ്ങളാണ് കുത്തിവെപ്പിനായി ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.