സൗദിയിൽ ഹൗസ്​ ഡ്രൈവർമാർക്ക്​ ഇനി സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ല

റിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തി​െൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തിങ്കളാഴ്​ച അറിയിച്ചു.

വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങി വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന വിദേശ തൊഴിലാളികൾക്ക്​ കമ്പനികളിലേക്ക് ​േജാലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും.

ഇത്തരം ജോലിക്കാരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷൻ (തസ്​തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഇൗ സേവനം നിർത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.

Tags:    
News Summary - In Saudi Arabia, house drivers can no longer transfer sponsorship to the company

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.