സൗദിയിൽ ഹൗസ് ഡ്രൈവർമാർക്ക് ഇനി സ്ഥാപനത്തിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ല
text_fieldsറിയാദ്: സൗദി അറേബ്യയിൽ വ്യക്തികളുടെ കീഴിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് സ്ഥാപനങ്ങളിലേക്ക് സ്‌പോൺസർഷിപ്പ് മാറ്റാനാവില്ലെന്ന് തൊഴിൽ, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. ഈ സേവനം തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുകയാണെന്ന് മന്ത്രാലയത്തിെൻറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ തിങ്കളാഴ്ച അറിയിച്ചു.
വീട്ടുവേലക്കാർ, ഹൗസ് ഡ്രൈവർമാർ, ആയമാർ, സേവകർ തുടങ്ങി വ്യക്തികളുടെ സ്‌പോൺസർഷിപ്പിൽ കഴിയുന്ന വിദേശ തൊഴിലാളികൾക്ക് കമ്പനികളിലേക്ക് േജാലി മാറാനുള്ള സാധ്യത ഇതോടെ ഇല്ലാതാവും.
ഇത്തരം ജോലിക്കാരുടെ ഇഖാമയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രഫഷൻ (തസ്തിക) മാറ്റാനും ഇതോടെ സാധ്യമല്ലാതാവും. ഇൗ സേവനം നിർത്തിവെച്ചതിന് പ്രത്യേക കാരണമോ സേവനം പുനരാരംഭിക്കാൻ സാധ്യതയുള്ളതിനെക്കുറിച്ചോ മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.