ജിദ്ദ: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി നടപ്പാക്കിയ സാമൂഹിക കുടുംബ സുരക്ഷ പദ്ധതിയിൽ അംഗത്വമുള്ള ജിദ്ദയിലെ അൽസാമിറിൽ മരിച്ച മലപ്പുറം പാണ്ടിക്കാട് ഒറവംപുറം സ്വദേശി പുത്തൻപീടികയിൽ അബ്ദുൽ അസീസിെൻറ കുടുംബത്തിനുള്ള തുക കൈമാറി.
പദ്ധതി പ്രകാരമുള്ള ആറ് ലക്ഷം രൂപ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് മുസ്തഫ പൂക്കോയ തങ്ങൾക്ക് അൽസാമിർ ഏരിയ മുൻ ജനറൽ സെക്രട്ടറി നൗഫൽ കരുവാരക്കുണ്ടാണ് കൈമാറിയത്. പാണ്ടിക്കാട് പഞ്ചായത്ത് ഗ്ലോബൽ കെ.എം.സി.സി ചെയർമാൻ ഫിറോസ് ഖാൻ പുളമണ്ണ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എച്ച്. ഷമീം, ഹമീദ് കോയ തങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ടി. ഷെരീഫ്, ടി.സി. ഫിറോസ് ഖാൻ, കെ.പി. ഉമർ, എ.ടി. ഉമർ, കെ.എം.സി.സി അംഗങ്ങളായ നൗഫൽ കരുവാരക്കുണ്ട്, അബ്ദുൽ സലാം മങ്കട, യൂനസ് കരുവാരക്കുണ്ട്, കൊടക്കാടൻ മജീദ്, കളത്തിൽ കുഞ്ഞിമുഹമ്മദ്, എം.കെ. മുഹമ്മദ്, കളത്തിൽ അബ്ദുൽ സമദ്, കളത്തിൽ കുഞ്ഞാൻ, കെ.കെ. ഷാലിദ് ഇൻഷ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.