റിയാദ്: കേളി കലാസാംസ്കാരികവേദിയുടെയും കുടുംബവേദിയുടെയും അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ, 2022-23ലെ വിദ്യാഭ്യാസ പുരസ്കാര വിതരണോദ്ഘാടനം റിയാദിൽ നടന്നു. 10ാം ക്ലാസിലും പ്ലസ് ടുവിലും തുടർപഠനത്തിന്ന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നതിനായി ഏർപ്പെടുത്തിയതാണ് ‘കേളി എജുക്കേഷനൽ ഇൻസ്പിരേഷൻ അവാർഡ്’ (കിയ). പ്രശംസാഫലകങ്ങളും കാഷ് പ്രൈസും അടങ്ങുന്നതാണ് പുരസ്കാരം.
റിയാദ് മലസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പുരസ്കാര വിതരണ ചടങ്ങിൽ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം സതീഷ് വളവിൽ ആമുഖപ്രഭാഷണം നടത്തി. കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കിങ് സഊദ് മെഡിക്കൽ സിറ്റി ഇ.എന്.ടി സ്പെഷലിസ്റ്റ് ഡോ. ജോസ് ക്ലീറ്റസ് മുഖ്യപ്രഭാഷണം നടത്തി. ജോയന്റ് ട്രഷററും കിയ കോഓഡിനേറ്ററുമായ സുനിൽ സുകുമാരൻ പുരസ്കാരജേതാക്കളുടെ പട്ടിക അവതരിപ്പിച്ചു.
റിയാദിലെ വിദ്യാലയങ്ങളിൽനിന്ന് അർഹരായ 20 വിദ്യാർഥികൾക്ക് പുരസ്കാരം ചടങ്ങിൽ വിതരണം ചെയ്തു. 10ാം ക്ലാസ് വിഭാഗത്തിൽ 129, പ്ലസ് ടു വിഭാഗത്തിൽ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവർഷം പുരസ്കാരത്തിന് അർഹരായത്. ആലപ്പുഴ ഒമ്പത്, എറണാകുളം ഏഴ്, കണ്ണൂർ 25, കാസർകോട് മൂന്ന്, കൊല്ലം 28, കോട്ടയം മൂന്ന്, കോഴിക്കോട് 22, തിരുവനന്തപുരം 31, തൃശൂർ 10, പത്തനംതിട്ട നാല്, പാലക്കാട് 20, മലപ്പുറം 44, വയനാട് രണ്ട് എന്നിങ്ങനെ പുരസ്കാരത്തിന് അർഹരായ കുട്ടികൾക്ക് ജില്ലതലങ്ങളിലും മേഖലതലങ്ങളിലുമായി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളിൽ നാട്ടിൽ വിതരണം ചെയ്യും.
റിയാദിൽ അർഹരായ അഭയ്ദേവ്, മീര ആവുഞ്ഞി കാട്ടുപറമ്പിൽ, ശ്രീലക്ഷ്മി മധുസൂദനൻ, ഉപാസന മനോജ്, സൂസൻ മേരീ സാജൻ, യാര ജുഹാന, മേധ മിലേഷ്, അസ്ന അജീഷ്, ഗോപിക രാജഗോപാൽ, എം. റിസാൽ, എൻ.എൻ. യദുകൃഷ്ണ, സന നസ്രീൻ, പി.എച്ച്. മുഹമ്മദ് നിഹാൻ, ഗോഡ് വിൻ പൗലോസ്, ഫാത്തിമ നൗറിൻ, നേഹ പുഷ്പരാജ്, വിഷ്ണു പ്രിയ ജാമോൾ, അവന്തിക അറയ്ക്കൽ, അനാമിക അറയ്ക്കൽ എന്നീ വിദ്യാർഥികൾ പുരസ്കാരം ഏറ്റുവാങ്ങി.
കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ്, സുരേന്ദ്രൻ കൂട്ടായി, ചന്ദ്രൻ തെരുവത്ത്, പ്രഭാകരൻ കണ്ടോന്താർ, ടി.ആർ. സുബ്രഹ്മണ്യൻ, ഷമീർ കുന്നുമ്മൽ, കേന്ദ്ര പ്രസിഡൻറ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, സെക്രട്ടേറിയറ്റ് അംഗങ്ങളായ സുനിൽ സുകുമാരൻ, രജീഷ് പിണറായി, സുനിൽ കുമാർ, കാഹിം ചേളാരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് ചാലിയം, ബിജു തായമ്പത്ത്, കെ.പി. സജിത്ത്, ഹുസൈൻ മണക്കാട്, ജാഫർ ഖാൻ, സജീവ്, സതീഷ് കുമാർ വളവിൽ, ബിജി തോമസ്, ലിപിൻ പശുപതി, ഷാജി റസാഖ്, നൗഫൽ, രാമകൃഷ്ണൻ എന്നിവർ പുരസ്കാരവും കാഷ് അവാർഡും വിതരണം ചെയ്തു. കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.പുരസ്കാരവിജയികളായ കുട്ടികൾ അവരുടെ സന്തോഷവും ഭാവിപരിപാടികളും പങ്കുവെച്ചു.സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും ജോയൻറ് സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.