റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ (കൃപ) ചെയർമാനും റിയാദിലെ പൊതുപ്രവർത്തകനുമായിരുന്ന സത്താർ കായംകുളത്തിന്റെ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണ പരിപാടി വ്യാഴാഴ്ച നടക്കും. ‘സത്താർ കായംകുളം സ്കോളർഷിപ് പദ്ധതി’യുടെ ഉദ്ഘാടനവും അന്ന് നടക്കും.
വൈകീട്ട് ഏഴിന് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. കായംകുളം നിയമസഭ മണ്ഡല പരിധിയിലെ 50 മിടുക്കരായ കുട്ടികൾക്കുള്ള പഠനസഹായമാണ് ‘സത്താർ കായംകുളം സ്കോളർഷിപ് പദ്ധതി’യിലൂടെ വിതരണം ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.