ജിദ്ദ: രാജ്യത്ത് സ്വകാര്യമേഖലയില്‍ പാര്‍ട്ട് ടൈം ജോലിചെയ്യുന്ന സൗദി പൗരന്മാരുടെ എണ്ണത്തിൽ വൻ വർധന. 20,000ത്തിലധികം സ്വദേശികൾ പാർട്ട് ടൈം തൊഴിൽ പദ്ധതി പ്രയോജനപ്പെടുത്തിയതായി ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഏര്‍പ്പെടുത്തിയ സംവിധാനമാണ് പാര്‍ട്ട് ടൈം തൊഴില്‍ പദ്ധതി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വർധനയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. 2019ൽ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പദ്ധതി പ്രഖ്യാപിച്ചത്. സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകളും വരുമാനവും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങിയത്. രജിസ്റ്റര്‍ ചെയ്തവരില്‍ കൂടുതൽ പേരും സെയില്‍സ് മേഖലയിലാണ് ജോലി ചെയ്യുന്നത്. പുരുഷ, വനിത ജീവനക്കാര്‍ പദ്ധതി പ്രയോജനപ്പെടുത്തി വരുന്നുണ്ട്. മണിക്കൂർ അടിസ്ഥാനത്തിൽ വേതനം നിശ്ചയിച്ചാണ് നിയമനം. തൊഴിലാളിയും തൊഴിലുടമയും തമ്മിലുണ്ടാക്കുന്ന കരാർ, മന്ത്രാലയത്തിെൻറ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ തൊഴില്‍ കരാര്‍ നിലവില്‍ വരും. പദ്ധതിയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിന് മന്ത്രാലയം ബോധവത്കരണവും സംഘടിപ്പിച്ചു വരുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ പേർ ഇതിലേക്ക് വരുമെന്നാണ് കണക്കുകൂട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.