ജിദ്ദ: ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ‘നാനാത്വത്തിൽ ഏകത്വം; ഇന്ത്യയുടെ സൗന്ദര്യം’ എന്ന വിഷയത്തിൽ ഫോക്കസ് ഇൻറർനാഷനൽ ജിദ്ദ ഡിവിഷൻ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് (വെള്ളി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
രാത്രി 7.45 ന് ശറഫിയ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ വെച്ചു നടക്കുന്ന സെമിനാറിൽ ജിദ്ദയിലെ വിവിധ മേഖലകളിൽനിന്നുള്ളവർ പങ്കെടുക്കും. ഇന്ത്യൻ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങൾ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, മതം, വർഗീയത, അഴിമതി, ദാരിദ്ര്യം, വിദ്യാഭ്യാസം, തൊഴിൽ, വികസനം തുടങ്ങി രാജ്യം നിരവധി വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്.
മണിപ്പൂരും ഹരിയാനയും ആവർത്തിക്കപ്പെട്ടുകൂടാ. രാജ്യത്തിന്റെ പാരമ്പര്യവും പൈതൃകവും നിലനിൽക്കണം. മൂല്യബോധമുള്ള തലമുറ വളർന്നുവരണം. ഇത്തരത്തിൽ സമകാലിക ഇന്ത്യൻ സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് ഫോക്കസ് സെമിനാർ സംഘടിപ്പിക്കുന്നതെന്ന് ഫോക്കസ് ഭാരവാഹികൾ അറിയിച്ചു.
ഫോക്കസ് കെയർ മാനേജർ ഷഫീഖ് പട്ടാമ്പി വിഷയമവതരിപ്പിക്കും. മാധ്യമ പ്രവർത്തകൻ എ.എം സജിത്ത്, യുവജന സംഘടന ഭാരവാഹികളായ ഫസലുള്ള വെള്ളുവമ്പാലി (ഐ.വൈ.സി), ലാലു വെങ്ങൂർ (നവോദയ യൂത്ത് വിങ്), നൗഫൽ ഉള്ളാടൻ (ഫിറ്റ് ജിദ്ദ), ഉമറുൽ ഫാറൂഖ് (യൂത്ത് ഇന്ത്യ) എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.