മ​ല​ർ​വാ​ടി യാം​ബു, മ​ദീ​ന സോ​ൺ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ സം​ഗ​മ​ത്തി​ൽ നി​ന്ന്

സ്വാതന്ത്ര്യദിനാഘോഷം: മ​ല​ർ​വാ​ടി

യാം​ബു: മ​ല​ർ​വാ​ടി യാം​ബു, മ​ദീ​ന സോ​ൺ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഒാ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ലി​യ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. പ്ര​വാ​സി സാം​സ്‌​കാ​രി​ക വേ​ദി യാം​ബു പ്ര​സി​ഡ​ൻ​റ്​ സോ​ജി ജേ​ക്ക​ബ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ്വാ​ത​ന്ത്ര്യ കാ​ല​ഘ​ട്ട​ത്തി​ൽ രാ​ഷ്​​ട്ര നേ​താ​ക്ക​ൾ വി​ഭാ​വ​നം ചെ​യ്ത ല​ക്ഷ്യം സാ​ക്ഷാ​ത്ക​രി​ക്കാ​ൻ ക​ഴി​ഞ്ഞു​വോ എ​ന്ന് വി​ല​യി​രു​ത്ത​ൽ ന​ട​ത്തി ഒ​രു​മ​യോ​ടെ രാ​ജ്യ ന​ന്മ​ക്കു​ വേ​ണ്ടി മു​ന്നേ​റേ​ണ്ട സ​മ​യ​മാ​ണി​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​സാ​ർ ഇ​രി​ട്ടി കു​ട്ടി​ക​ളോ​ട് സം​വ​ദി​ച്ചു.

ദേ​ശ​ഭ​ക്തി​ഗാ​നം, മോ​ണോ​ആ​ക്​​ട്, ആ​ക്​​ഷ​ൻ സോ​ങ്, ക്വി​സ്, ഇം​ഗ്ലീ​ഷ് -മ​ല​യാ​ളം പ്ര​സം​ഗ​ങ്ങ​ൾ, ഹി​ന്ദി- മ​ല​യാ​ളം ഗാ​ന​ങ്ങ​ൾ, ക​ഥ പ​റ​യ​ൽ തു​ട​ങ്ങി കു​ട്ടി​ക​ൾ നി​യ​ന്ത്രി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന് മി​ഴി​വേ​കി. ത​ൻ​സീ​മ മൂ​സ, ഫൈ​ഹ സ​ലിം, കെ​ൻ​സ റു​ഖി​യ്യ, നൂ​ഹ് അ​മീ​ൻ, ഫി​ദ ഷ​ഫീ​ഖ്, ഇം​റാ​ൻ ആ​മീ​ൻ, ആ​യി​ഷ സ​ബ, സൈ​മ സ​ലാ​ഹ്, ഹ​നാ നി​സാ​ർ, അ​ദ്വൈ​ത്, അ​ദീ​ന, മു​ഹ​മ്മ​ദ് റാ​സി, മി​ൻ​ഹ മു​ജീ​ബ്, മു​ഹ​മ്മ​ദ് അ​സീ​ഖ്, ന​ഫ്‌​റി​ൻ മ​റി​യം, അം​ന ഉ​ബൈ​ദ്, ഇ​സാ​ൻ റ​മീ​സ്, സ​മീ​ൻ അ​ഹ​മ്മ​ദ്, ഹാ​നി അ​ഹ​മ്മ​ദ്, മു​ഹ​മ്മ​ദ് ഷ​ഹീം, അ​ഫ്റ ബ​ഷീ​ർ, ആ​ഷി​ഫ് ബ​ഷീ​ർ എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ത്തി. മ​ല​ർ​വാ​ടി ര​ക്ഷാ​ധി​കാ​രി ജാ​ബി​ർ വാ​ണി​യ​മ്പ​ലം സ​മാ​പ​ന പ്ര​സം​ഗം ന​ട​ത്തി. സ​ലിം വേ​ങ്ങ​ര, മൂ​സ മ​മ്പാ​ട്, അ​ഷ്‌​ക​ർ തി​രൂ​ർ​ക്കാ​ട്, തൗ​ഫീ​ഖ് മ​മ്പാ​ട്, ശ​ബീ​ബ സ്വ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.