ദമ്മാം: പുതിയ വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായി ഇന്ത്യൻ സംസ്കാരത്തിനും ഭാഷക്കും പ്രോത്സാഹനം നൽകാനെന്ന പേരിൽ സംഘ്പരിവാർ അജണ്ടകളെ വിദ്യാഭ്യാസ രംഗത്ത് കടത്തിക്കൂട്ടാനുള്ള ശ്രമങ്ങളെ പൊതുസമൂഹം ഗൗരവപൂർവം പ്രതിരോധിക്കണമെന്ന് ഇൻറഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ സി.ഇ.ഒ ഡോ. മുഹമ്മദ് ബദീഉസ്സമാൻ ആവശ്യപ്പെട്ടു.
തനിമ സാംസ്കാരിക വേദി കിഴക്കൻ പ്രവിശ്യ സംഘടിപ്പിച്ച 'ദേശീയ വിദ്യാഭ്യാസ നയം- ഉള്ളടക്കം, അജണ്ടകൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ സാമൂഹിക ബന്ധങ്ങളെ നിയന്ത്രിക്കുന്ന ഏറ്റവും വലിയ ഘടകം ജാതിവ്യവസ്ഥയാണ്. പിന്നാക്ക ജാതി, സമുദായങ്ങളുടെ വിദ്യാഭ്യാസാവകാശത്തെ സംരക്ഷിക്കുന്ന സംവരണത്തെക്കുറിച്ച പ്രത്യേക പരാമർശം രേഖയിലില്ല.
ഭരണഘടനാ ഭേദഗതിയിലൂടെ സംരക്ഷിച്ചിട്ടുള്ള സംവരണം ഉറപ്പുവരുത്താനുള്ള ജാഗ്രത പൊതുസമൂഹം സ്വീകരിക്കണം. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാണിജ്യവത്കരണം ഇല്ലാതാക്കാനുള്ള ശ്രമം നടത്തുമെന്ന പോളിസി പരാമർശം, ലാഭേച്ഛയില്ലാതെ നടത്തുന്ന സ്ഥാപനങ്ങളെക്കൂടി ദോഷകരമായി ബാധിക്കും.
നിർദേശിച്ചിരിക്കുന്ന ത്രിഭാഷ പദ്ധതിയിൽ ഒരു വിദേശഭാഷ മാത്രമെന്നത് സ്വാഭാവികമായും ഇംഗ്ലീഷിലേക്ക് ചുരുങ്ങുകയും അറബി ഉൾെപ്പടെയുള്ള വിദേശഭാഷാപഠനം സാധ്യമാകാതെ വരുകയും ചെയ്യും. ന്യൂനപക്ഷ ദുർബല വിഭാഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, മാനേജ്െമൻറ് തുടങ്ങിയവർ ഇതിനകം പ്രകടിപ്പിച്ച ആശങ്കകൾ കണക്കിലെടുക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഗുണനിലവാരം ഉയർത്തുന്നതിനും വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അക്കാദമിക് സ്വയംഭരണം നടപ്പാക്കുന്നതിനുമുള്ള നിർദേശങ്ങൾ സ്ഥാപനങ്ങൾക്ക് ഗുണകരമായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദമ്മാം ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ മുൻ പ്രൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫി ഉദ്ഘാടനം നിർവഹിച്ചു.
തനിമ പ്രൊവിൻസ് പ്രസിഡൻറ് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ചു. കേന്ദ്ര പ്രസിഡൻറ് കെ.എം. ബഷീർ സമാപന പ്രഭാഷണം നിർവഹിച്ചു. അയ്മൻ സഈദ് ഖിറാഅത്തും അൻവർ ശാഫി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.