ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന​ും സൗദി വിദേശകാര്യ ഉപമന്ത്രി ഡോ. സഊദ്​ അൽ സാത്തിയും കൂടിക്കാഴ്​ച നടത്തിയപ്പോൾ

ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്​ച നടത്തി

റിയാദ്​: ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ സൗദി വിദേശകാര്യ മന്ത്രാലത്തിലെ രാഷ്​ട്രീയകാര്യ ഉപമന്ത്രി ഡോ. സഊദ്​ അൽ സാത്തിയെ കണ്ട്​ ചർച്ച നടത്തി. തിങ്കളാഴ്​ച രാവിലെ സൗദി മന്ത്രാലയ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്​ച.​

ഉഭയകക്ഷി ബന്ധങ്ങൾ സംബന്ധിച്ചതും പൊതുതാൽപര്യമുള്ളതുമായ വിഷങ്ങൾ ഇരുവരും ചർച്ച ചെയ്​തു.

ഫ്യൂച്ചർ ഇൻവെസ്​റ്റ്​മെൻറ് ഇനിഷ്യേറ്റീവ് അന്താരാഷ്​ട്ര സമ്മേളനത്തിൽ പ​ങ്കെടുക്കാനായി ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പീയൂഷ്​ ഗോയൽ റിയാദിലെത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ്​ കൂടിക്കാഴ്​ച.

Tags:    
News Summary - Indian Ambassador held meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.