ജിദ്ദയിൽ മലർവാടി ബാലസംഘമൊരുക്കിയ ഖുർആൻ പ്രദർശനം

'ഖുർആൻ പഠിക്കാം, ജീവിത വിജയം നേടാം'; മലർവാടി ബാലസംഘമൊരുക്കിയ ഖുർആൻ പ്രദർശനം ശ്രദ്ധേയമായി

ജിദ്ദ: 'ഖുർആൻ പഠിക്കാം, ജീവിത വിജയം നേടാം' എന്ന തലക്കെട്ടിൽ തനിമ ജിദ്ദയിൽ നടത്തിയ കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ച് മലർവാടി ബാലസംഘമൊരുക്കിയ ഖുർആൻ പ്രദർശനം പ്രവാസികൾക്ക് വേറിട്ട അനുഭവമായി. വിശുദ്ധ ഖുർആന്റെ ആശയ പ്രപഞ്ചത്തിലേക്കും ഖുർആനിലെ ചരിത്ര സംഭവങ്ങളിലേക്കും ശാസ്ത്ര സൂചനകളിലേക്കും ശ്രദ്ധ ക്ഷണിക്കുന്ന ഇരുപതിലേറെ സ്റ്റാളുകളിലായി ഒരുക്കിയ പ്രദർശനമാണ് നൂറുകണക്കിനു സന്ദർശകരുടെ പ്രശംസ പിടിച്ചുപറ്റിയത്. ഖുർആനിൽ പ്രതിപാദിക്കുന്ന വിവിധ വിഷയങ്ങൾ കോർത്തിണക്കി ചാർട്ടുകളുടേയും ശിൽപങ്ങളുടേയും കമ്പ്യൂട്ടറിന്റേയും സഹായത്തോടെ ഒരുക്കിയ പ്രദർശനം ഏറെ വിജ്ഞാനപ്രദമായെന്ന് സന്ദർശകർ അഭിപ്രായപ്പെട്ടു. പ്രദർശനം തനിമ സൗദി കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്തു.

ഖുർആൻ പ്രദർശനം തനിമ സൗദി കേന്ദ്ര പ്രസിഡന്റ് എ. നജ്മുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു. 

ഖുർആൻ കാമ്പയിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ജിദ്ദ ജാലിയാത്ത് പ്രതിനിധി അബ്ദുൽ അസീസ് ഇദ് രീസ്, തനിമ കേന്ദ്ര പ്രസിഡന്റ് നജ്മുദ്ദീൻ, വെസ്റ്റേൻ പ്രൊവിൻസ് പ്രസിഡന്റ് ഫസൽ മുഹമ്മദ്, ജിദ്ദ സൗത്ത് സോൺ പ്രസിഡന്റ് ആർ.എസ് അബ്ദുൽ ജലീൽ, നോർത്ത് സോൺ പ്രസിഡന്റ് അബ്ദുറഷീദ് കടവത്തൂർ, സലീം മമ്പാട്, ഡോ. ആർ. യൂസുഫ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

ഖുർആൻ പാരായണ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി നദീം നൂരിഷ, അഹ്മദ് യാസീൻ, അഹ്മദ് റിഷാൻ (ജൂനിയർ ബോയ്സ്), ആയിശ ശാഫി, നഷ ഹാറൂൻ, ദൈഫ കല്ലിങ്ങൽ (ജൂനിയർ ഗേൾസ്), ഹസൻ സഫറുല്ല, ഹുസൈൻ സഫറുല്ല, മുഹമ്മദ് അമ്പാടൻ (യൂത്ത്‌സ്), നസീറ പെരുമ്പാല, അഹ്മദ് കബീർ, അബ്ദുല്ലത്തീഫ് (സീനിയർ പുരുഷ വിഭാഗം), ടി.കെ ഫിദ, റഷ ഇബ്രാഹിം, നാഫില (സീനിയർ വനിത വിഭാഗം) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തി.

400 ഓളം മത്സരാർഥികളിൽ നിന്നും വിജയികളായ 24 പേർ പങ്കെടുത്ത ഖുർആൻ ഓൺലൈൻ ക്വിസ് മെഗാ ഫൈനലിൽ സാജിത അബ്ദുൽ ഹക്കീം, ശഹ്നാസ് അബ്ദുൽ ഗഫൂർ, സലീന കല്ലടി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മലർവാടി ഖുർആൻ മനഃപാഠം (ഹിഫ്ള്) മത്സരത്തിൽ ഫാദിൽ അലി, ശസാൻ ഷാനവാസ്, ആഖിൽ അമീൻ, ഖൗല ഹാഷിം, ആയിശ ശർസ, തസീൻ, നീഹ ഇനാൻ, റസീൻ നജാത്തുല്ല, റിസിൽ, ഫാത്തിം നൗറിൻ എന്നിവർ കിഡ്സ് വിഭാഗത്തിലും ഇംറാൻ ഹാഷിം, നൂഹ നജാത്തുല്ല, അവ ഇശാൽ, മൂസ സക്കീർ ഹുസൈൻ, ആഹിൽ അഹ്മദ്, ഷിസ അഹ്മദ്, ഷെസ ആയിശ എന്നിവർ സബ് ജൂനിയർ വിഭാഗത്തിലും അയ്ലിൻ തഹാനി, ഇജാസ് സക്കീർ, ഹന മെഹ്റിൻ, നശ് വ അനൂം, നൈശ ഫാത്തിമ, ആലിയ അഹ് ലാം, അംന മറിയം അലി എന്നിവർ ജൂനിയർ വിഭാഗത്തിലും വിജയികളായി. വനിതകളുടെ പ്രസംഗ മത്സരത്തിൽ ടി.കെ ഫിദ, സുമയ്യ യൂസുഫ്, താഹിറ, സജീറ സിറാസ് എന്നിവർ ജേതാക്കളായി.

Tags:    
News Summary - Quran exhibition organized by Malarvadi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.