മക്ക: ഇന്ത്യയിൽനിന്നെത്തിയ ഹാജിമാരുടെ ആരോഗ്യസേവനത്തിന് ഇന്ത്യൻ ഹജ്ജ് മിഷൻ മക്ക യിൽ ഒരുക്കിയത് വിപുലമായ സൗകര്യങ്ങൾ. 350ഓളം പേരാണ് മെഡിക്കൽ വിഭാഗത്തിൽ മാത്രമായി ഇ ന്ത്യയിൽനിന്ന് ഡെപ്യൂട്ടേഷനിൽ എത്തിയത്.
അസീസിയ കാറ്റഗറിയിൽ മഹത്വത്തിൽ ബങ്ക ിൽ 40 ബെഡുള്ള ഹോസ്പിറ്റലും ബിൻ ഹുമൈദിൽ 30 ബെഡുള്ള രണ്ട് ഹോസ്പിറ്റലും ഹറം പരസരത്ത് താമസിക്കുന്നവർക്കായി അജ്യാദിൽ 10 ബെഡുള്ള ആശുപത്രിയും തയാറാക്കിയിട്ടുണ്ട്.
സ്കാനിങ്, എക്സ്റേ, ലബോറട്ടറികൾ എന്നിവയടക്കമുള്ള മികച്ച സേവനങ്ങൾ ഹാജിമാര്‍ക്ക് ലഭിക്കും. 16 ബ്രാഞ്ചിലും ഒാരോ ഡിസ്പെൻസറി വീതമുണ്ട്. സ്ത്രീകൾക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 16 ആംബുലൻസുകളും ഹാജിമാരുടെ സേവനങ്ങൾക്കായി ഉണ്ട്.
170 ഡോക്ടർമാരും പാരാമെഡിക്കൽ വിഭാഗത്തിൽ 181 പേരും ജോലി ചെയ്യുന്നുണ്ട്. ഇതിൽ 32 മലയാളി ഡോക്ടർമാരും ഉൾപ്പെടും. കഴിഞ്ഞവർഷം ആരംഭിച്ച ഈ ‘മസീഹ’ പദ്ധതിയുടെ ഭാഗമായി ഹാജിമാരുടെ മെഡിക്കൽ വിവരങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാനുള്ള സൗകര്യവും ഹജ്ജ് മിഷൻ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ഏത് ഡോക്ടർക്കും രോഗിയുടെ രോഗവിവരം ഓൺലൈൻ വഴി മനസ്സിലാക്കാൻ സാധിക്കും. അതിവിദഗ്ധ ചികിത്സ ആവശ്യമുള്ള ഹാജിമാരെ മക്കയിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിലേക്ക് മാറ്റാനും സൗകര്യമുണ്ട്. ഇതിനായി പ്രധാന ഹോസ്പിറ്റലുകളിൽ ഇന്ത്യൻ ഹജ്ജ് മിഷൻ മെഡിക്കൽ ഓഫിസർമാർ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഹാജിമാർക്കുള്ള ഏത് അസുഖത്തിനും സൗജന്യ ചികിത്സയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ഹോസ്പിറ്റലുകളിൽ ഡയാലിസിസ് സൗജന്യമായി നടത്താനും സൗകര്യമുണ്ട്. ഇതുകൂടാതെ മിനായിലും അറഫയിലും ഹജ്ജ് മിഷനു കീഴിൽ മെഡിക്കൽ സേവനം നൽകാൻ പ്രത്യേക ഹോസ്പിറ്റലും തയാറാക്കും. സ്വകാര്യ ഗ്രൂപ്പുകളിൽ എത്തുന്ന ഹാജിമാർക്കും ഹജ്ജ് മിഷൻ ഒരുക്കുന്ന സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. മഹ്റം ഇല്ലാത്ത വിഭാഗത്തിൽ വരുന്ന തീർഥാടകർക്ക് പ്രത്യേക ഡിസ്പെൻസറിയും ഡോക്ടർമാരും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.